ലൂസിഫറിനൊപ്പം 'മേരാ നാം ഷാജി', 'സൗണ്ട് സ്റ്റോറി'; ഈ വാരം തീയേറ്ററുകളില്‍

By Web TeamFirst Published Apr 5, 2019, 12:00 AM IST
Highlights

ലൂസിഫര്‍ രണ്ടാംവാരത്തിലേക്ക് കടക്കുമ്പോള്‍ മലയാളത്തില്‍ നിന്ന് രണ്ട് സിനിമകളാണ് തീയേറ്ററുകളില്‍ പുതുതായി എത്തുന്നത്. 

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത 'ലൂസിഫര്‍' വന്‍ പ്രേക്ഷക പ്രതികരണവുമായി തീയേറ്ററുകളില്‍ തുടരുകയാണ്. നാനൂറ് കേന്ദ്രങ്ങളിലായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച ലൂസിഫറിന്റെ റിലീസ്. ലൂസിഫര്‍ രണ്ടാംവാരത്തിലേക്ക് കടക്കുമ്പോള്‍ മലയാളത്തില്‍ നിന്ന് രണ്ട് സിനിമകളാണ് തീയേറ്ററുകളില്‍ പുതുതായി എത്തുന്നത്. നാദിര്‍ഷ സംവിധാനം ചെയ്ത മേരാ നാം ഷാജിയും പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത് റസൂല്‍ പൂക്കുട്ടി അഭിനയിക്കുന്ന 'ദി സൗണ്‍് സ്‌റ്റോറി'യും.

മേരാ നാം ഷാജി

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിങ്ങനെ വ്യത്യസ്തമായ കാസ്റ്റിംഗ് കോമ്പിനേഷനാണ് ചിത്രത്തിന്റേത്. ഒരു നാദിര്‍ഷ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ ഈ മൂന്ന് താരങ്ങള്‍ ഒന്നിക്കുമ്പോഴുള്ള കൗതുകം തന്നെയാണ് ചിത്രത്തിന്റെ യുഎസ്പി. ദിലീപ് പൊന്നനാണ് തിരക്കഥ. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം. ഉര്‍വ്വശി തീയറ്റേഴ്‌സ് ആണ് വിതരണം.

ദി സൗണ്ട് സ്റ്റോറി

ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം. ഒരു സൗണ്ട് എഞ്ചിനീയര്‍ തൃശൂര്‍ പൂരത്തിന്റെ വിവിധ ശബ്ദങ്ങള്‍ പകര്‍ത്താനായി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജോയ് മാത്യു, സുനില്‍ സുഖദ, പെരുവനം കുട്ടന്‍ മാരാര്‍, അഫ്‌സല്‍ യൂസഫ്, നിഭാ നമ്പൂതിരി, കൈരളി പ്രസാദ്, നദി പ്രസാദ് പ്രഭാകര്‍ എന്നിവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. സംഗീതം രാഹുല്‍ രാജ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രം വിതരണം ചെയ്യുന്നത് സോണി പിക്‌ചേഴ്‌സ്. 

click me!