മിഥുന്‍ മാനുവല്‍ തോമസിന്റെ 'അഞ്ചാം പാതിരാ' ഫസ്റ്റ് ലുക്ക്

By Web TeamFirst Published Sep 23, 2019, 7:52 PM IST
Highlights

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ ത്രില്ലര്‍ ചിത്രവുമാണ് ഇത്.
 

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അഞ്ചാം പാതിരാ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മിഥുന്റെ കരിയറിലെ ആദ്യ ത്രില്ലര്‍ ചിത്രമാണ് ഇത്. കുഞ്ചാക്കോ ബോബനും ശ്രീനാഥ് ഭാസിയും ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് തുടങ്ങിയവര്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ട്. ഒരു ക്രൈം സീനാണ് പോസ്റ്ററിലെ ദൃശ്യം.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. സംഗീതം സുശിന്‍ ശ്യാം. 

ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നിവയാണ് മിഥുന്‍ മാനുവല്‍ തോമസ് ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ ചിലത് ബോക്സ്ഓഫീസില്‍ വലിയ വിജയങ്ങളായപ്പോള്‍ മറ്റ് ചിലവ പരാജയങ്ങളുമായിരുന്നു.

click me!