Latest Videos

'ടർബോ'യിൽ മമ്മൂക്കയെ ആകർഷിച്ചത് അക്കാര്യം, പുള്ളി അത് തമാശയ്ക്ക് വിളിച്ചത്; മിഥുൻ മാനുവൽ

By Web TeamFirst Published Nov 17, 2023, 6:13 PM IST
Highlights

ഓസ്ലർ, ​ഗരുഡൻ, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം മിഥുൻ തിരക്കഥ ഒരുക്കുന്ന ടര്‍ബോ. 

മിഥുൻ മാനുവൽ തോമസ്. ഇന്ന് ഈ പേര് മലയാള സിനിമയിൽ ഒരു ബ്രാന്റ് ആണ്. ത്രില്ലർ സിനിമകൾക്ക് പിന്നിലെ കരങ്ങളുടെ ബ്രാന്റ്. ഒരു സിനിമ പ്രഖ്യാപിക്കുമ്പോൾ, അല്ലെങ്കിൽ തിയറ്റർ സക്രീനിൽ റൈറ്റർ മിഥുൻ മാനുവൽ എന്ന് എഴുതിക്കാണിക്കുമ്പോൾ പ്രേക്ഷക മനസിൽ ഒരുറപ്പുണ്ട്. ഒരു മിനിമം ​ഗ്യാരന്റി പടം ആകു അതെന്നതാണ് ആ ഉറപ്പ്. സമീപകാലത്ത് മിഥുന്റെ എഴുത്തിൽ മികച്ച സിനിമകൾ റിലീസ് ചെയ്തു കഴിഞ്ഞു. ചിലത് വരാനിരിക്കുന്നു. 

മിഥുന്റെ രചനയിൽ വരാനിരിക്കുന്ന സൂപ്പർതാര സിനിമയാണ് ടർബോ. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. ഇപ്പോഴിതാ ടർബോയെ കുറിച്ചും ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയതിനെ പറ്റിയും തുറന്നുപറയുകയാണ് മിഥുൻ മാനുവൽ. 

"ടർബോ പീറ്റർ അല്ല, മമ്മൂക്കയുടെ ടർബോ. ഈ സിനിമയുടെ പേര് വേറെ ആയിരുന്നു. ടൈറ്റിൽ ഒന്ന് പഞ്ചാക്കിയാലോ എന്ന് ആലോചിച്ചപ്പോഴാണ് ടർബോയെ കുറിച്ച് ഓർക്കുന്നത്. അങ്ങനെ ടർബോ പീറ്ററിൽ നിന്നും ടർബോ മാത്രം എടുത്തു. ഒരു ആക്ഷൻ കോമഡിയ്ക്ക് ഒക്കെ പറ്റിയ പവർ പാക്ക്ഡ് പേരായിരുന്നു അത്. ആക്ഷൻ കോമഡി പടമാണ് ടർബോ. കഥാപാത്രവും കഥപോയ വഴിയും ആണ് മമ്മൂക്കയെ ആകർക്ഷിച്ചത്. കഥ കേട്ടപാടെ തന്നെ പുള്ളി ഡേറ്റും തന്നു. പിന്നെ വൈശാഖ് ഏട്ടനുമായി മമ്മൂക്ക മുൻപ് വർക്ക് ചെയ്തിട്ടുണ്ട്. ആ ഒരു ബന്ധവും ഉണ്ട്", എന്നാണ് മിഥുൻ മാനുവൽ പറഞ്ഞത്. ക്ലബ് എഫ്എമ്മിനോട് ആയിരുന്നു മിഥുന്റെ പ്രതികരണം. 

വിജയ്- സം​ഗീത വേർപിരിയൽ യാഥാർത്ഥ്യമോ ? ഭാര്യയെ കുറിച്ച് ദളപതി പറഞ്ഞത്, നടിയുടെ വെളിപ്പെടുത്തല്‍

മിഥുൻ ഓട്ടോമാറ്റിക് എന്ന് മമ്മൂട്ടി വിളിച്ചതിനെ പറ്റിയും മിഥുൻ പറയുന്നുണ്ട്. പുള്ളി അത് തമാശയ്ക്ക് വിളിച്ചതാ. വെറുതെ നമ്മൾ സംസാരിച്ചിരിക്കുമ്പോഴാണ് മമ്മൂക്ക അങ്ങനെ വിളിക്കുന്നത്. അങ്ങനെ എന്നെ ഇടയ്ക്ക് വിളിക്കാറുള്ളതാണെന്നും മിഥുൻ പറയുന്നു. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ഓസ്ലർ, ​ഗരുഡൻ, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം മിഥുൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

click me!