'മധുരരാജ'യ്ക്ക് തുടര്‍ഭാഗമുണ്ടോ? 'മിനിസ്റ്റര്‍ രാജ' വരുമോ?

By Web TeamFirst Published Apr 18, 2019, 6:07 PM IST
Highlights

മധുരരാജയ്ക്ക് ഒരു തുടര്‍ച്ച ഉണ്ടായേക്കാം എന്ന സൂചനയോടെയാണ് ചിത്രം അവസാനിക്കുന്നത്. 'മിനിസ്റ്റര്‍ രാജ' എന്ന പേരും ക്ലൈമാക്‌സിന് ശേഷം സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ സൂചന വിശ്വാസത്തിലെടുക്കാമോ?
 

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മമ്മൂട്ടി കഥാപാത്രം മധുരരാജ എന്ന പോക്കിരിരാജ വീണ്ടും സ്‌ക്രീനില്‍ എത്തിയത്. വൈശാഖ് എന്ന സംവിധായകന്റെ അരങ്ങേറ്റ ചിത്രമായിരുന്ന 'പോക്കിരിരാജ' തീയേറ്ററില്‍ വന്‍ വിജയം നേടിയ സിനിമയാണ്. ഒന്‍പത് വര്‍ഷത്തിന് ശേഷം ഈ കഥാപാത്രം വീണ്ടും എത്തുമ്പോഴും പ്രേക്ഷകര്‍ക്കൊപ്പം സിനിമാ വ്യവസായത്തിനും പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷകളെ സാധൂകരിക്കുന്ന വിജയമാണ് മധുരരാജ ഇപ്പോള്‍ തീയേറ്ററുകളില്‍ നേടുന്നത്.

കേരളത്തിലെ 261 സ്‌ക്രീനുകള്‍ അടക്കം ലോകമാകെ 820 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ ദിനം നേടിയത് 9.12 കോടി ആയിരുന്നു. എന്നാല്‍ ആദ്യദിനത്തിലെ ഗ്രോസ് കളക്ഷന്‍ ഒരു തുടക്കം മാത്രമായിരുന്നു. അവധിക്കാലവും വിഷുവുമൊക്കെ ചേര്‍ന്ന ഇക്കഴിഞ്ഞ വാരാന്ത്യം തീയേറ്ററുകളില്‍ വലിയ നേട്ടമാണ് ചിത്രം നേടിയത്. ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 32.4 കോടി. ആദ്യ രണ്ട് ഭാഗങ്ങള്‍ വന്‍ വിജയം നേടിയ ഒരു ചിത്രത്തിന്റെ മൂന്നാംഭാഗം വരുമോ, അതായത് മധുരരാജയുടെ തുടര്‍ച്ചയായി ഒരു ചിത്രം?

മധുരരാജയ്ക്ക് ഒരു തുടര്‍ച്ച ഉണ്ടായേക്കാം എന്ന സൂചനയോടെയാണ് ചിത്രം അവസാനിക്കുന്നത്. 'മിനിസ്റ്റര്‍ രാജ' എന്ന പേരും ക്ലൈമാക്‌സിന് ശേഷം സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ സൂചന വിശ്വാസത്തിലെടുക്കാമോ? മധുരരാജയ്ക്ക് ഒരു തുടര്‍ച്ച ഉണ്ടാവുമോ? ഒഫിഷ്യലായി ഇത്തരത്തില്‍ ഒരു പ്രോജക്ട് ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും 'മിനിസ്റ്റര്‍ രാജ' വരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഒരു യുട്യൂബ് ചാനലിന്റെ വീഡിയോയില്‍ വൈശാഖ് ഈ ചോദ്യത്തോട് പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. ഈ ചിത്രം യാഥാര്‍ഥ്യമാവുമെങ്കില്‍ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും. 

click me!