'മികച്ച പ്രതിഭ, വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടത്', ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ മന്ത്രിയുടെ മറുപടി

Published : Oct 09, 2023, 10:54 AM ISTUpdated : Oct 09, 2023, 11:10 AM IST
'മികച്ച പ്രതിഭ, വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടത്', ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ മന്ത്രിയുടെ മറുപടി

Synopsis

വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രം. ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും മന്ത്രി

പാലക്കാട് : വയലാർ അവാർഡ് തനിക്ക് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും അവാർഡുകൾ തനിക്ക് പല തവണ നിഷേധിച്ചുവെന്നുമുള്ള ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ മറുപടിയുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മികച്ച പ്രതിഭയാണ് ശ്രീകുമാരൻ തമ്പിയെന്നും വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു. വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഒരവാർഡും തനിക്ക് ലഭിച്ചില്ലെന്ന ദുഖം അദേഹത്തിനുണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും മന്ത്രി വിശദീകരിച്ചു.

ഈ വർഷത്തെ വയലാർ അവാർഡിന് ശ്രീകുമാരൻ തമ്പിയാണ് അർഹനായത്.  ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥയ്ക്കാണ് പുരസ്ക്കാരം. എ ആർ രാജരാജ വർമ്മ പുരസ്ക്കാരം ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു വയലാർ അവാർഡ് കിട്ടിയ വിവരം ശ്രീകുമാരൻ തമ്പി അറിഞ്ഞത്. അവാർഡുകൾ പല തവണ നിഷേധിച്ചുവെന്ന് തുറന്നടിച്ചായിരുന്നു പുരസ്കാരം ലഭിച്ചതിന് പിന്നാലെ ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം. 

'യഥാര്‍ത്ഥ പ്രതിഭയെ തോല്‍പ്പിക്കാനാവില്ല'; വയലാര്‍ അവാര്‍ഡില്‍ തുറന്നടിച്ച് ശ്രീകുമാരന്‍ തമ്പി

'വയലാർ അവാർഡ് 3 തവണ ഉണ്ടെന്ന് അറിയിച്ച ശേഷം പിന്നെ നിഷേധിച്ചു. സാഹിത്യ അക്കാഡമി പുരസ്കാരം നിഷേധിച്ചത് ഒരു മഹാകവിയാണെന്നും' ശ്രീകുമാരൻ തമ്പി തുറന്നടിച്ചതോടെ വിഷയം വലിയ ചർച്ചയായി. വൈകിയെന്ന പരാതിപ്പെടുമ്പോഴും 27 ന് അവാർഡ് വാങ്ങാൻ നിശാഗന്ധിയിലുണ്ടാകുമെന്ന് ശ്രീകുമാരൻ തമ്പി അറിയിച്ചിട്ടുണ്ട്. തമ്പിയുടെ കടുത്ത ആരോപണങ്ങളോട് വയലാർ ട്രസ്റ്റ് പ്രതികരിച്ചിട്ടില്ല. 

 

 

 

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ