Minnal Murali challenge : 'മിന്നല്‍ മുരളി' ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട്

Web Desk   | Asianet News
Published : Dec 30, 2021, 01:06 PM IST
Minnal Murali challenge : 'മിന്നല്‍ മുരളി' ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട്

Synopsis

ടൊവിനൊ തോമസ് നായകനായ ചിത്രം 'മിന്നല്‍ മുരളി'യുടെ ആവേശത്തില്‍ സുരാജ് വെഞ്ഞാറമൂടും.


ടൊവിനൊ തോമസ്  നായകനായ ചിത്രം 'മിന്നല്‍ മുരളി'യുടെ (Minnal Murali) ആവേശത്തിലാണ് പ്രേക്ഷകര്‍. പ്രേക്ഷകര്‍ മാത്രമല്ല മലയാള സിനിമാ പ്രവര്‍ത്തകരും 'മിന്നല്‍ മുരളി'യെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നു. മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ടൊവിനൊയും ഷെയര്‍ ചെയ്യുന്നു. ഇപോഴിതാ സുരാജ് വെഞ്ഞാറമൂടിന്റെ (Suraj Venjaramoodu)ഫോട്ടോയാണ് മിന്നല്‍ മുരളിയുമായി ബന്ധപ്പെട്ട് ചര്‍ച്ചയാകുന്നത്.

'മിന്നല്‍ മുരളി' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് സൂചിപ്പിച്ച് ഒരു ഫോട്ടോ ടൊവിനൊ തോമസ് പങ്കുവെച്ചിരുന്നു. പറക്കുന്നതുപോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു ഫോട്ടോയായിരുന്നു അത്. വര്‍ക്കൗട്ട് ചെയ്യുമ്പോഴുള്ള ഒരു ഫോട്ടോയാണ് ടൊവിനൊ തോമസ് പങ്കുവെച്ചത്. ഇപോഴിതാ ചലഞ്ച് സ്വീകരിച്ചു എന്ന് വ്യക്തമാക്കിയാണ് സുരാജ് വെഞ്ഞാറമൂട് ടൊവിനെ അനുകരിച്ച് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച പ്രതികരണമാണ് 'മിന്നല്‍ മുരളി'ക്ക് ലഭിക്കുന്നത്. മലയാളത്തില്‍ ആദ്യമായി സൂപ്പര്‍ഹീറോ ചിത്രം വിശ്വസനീയമായി അവതരപ്പിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. താരങ്ങളും സംവിധായകരുമടക്കം ഉള്ളവര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നു. പാളിച്ചകളില്ലാതെ 'മിന്നല്‍ മുരളി'യിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചുവെന്നാണ് എല്ലാവരുടെയും അഭിപ്രായം.

ബേസില്‍ ജോസഫിന്റെ സംവിധാനത്തിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരുമെന്ന് നേരത്തെ തന്നെ ബേസില്‍ ജോസഫ് വ്യക്തമാക്കിയിരുന്നു. എന്തായായിരിക്കും കഥ എന്നതടക്കമുള്ള കാര്യങ്ങള്‍ ബേസില്‍ ജോസഫ് വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും മലയാള സൂപ്പര്‍ഹീറോ ചിത്രത്തെ എല്ലാവരും ഏറ്റെടുത്തുവെന്നാണ് വ്യക്തമാകുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ