
മലയാളത്തില്‍ അടുത്തകാലത്ത് ഏറ്റവും ഹിറ്റായി മാറിയ ചിത്രമാണ് 'മിന്നല്‍ മുരളി'. ടൊവിനൊ തോമസ് നായകനായ ചിത്രം വിദേശങ്ങളിലുംപ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കി. 'മിന്നല്‍ മുരളി' ചിത്രം ഇപ്പോഴും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. 'മിന്നല്‍' മുരളി ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത (Minnal Murali).
ഏപ്രില്‍ 10നാണ് ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയര്‍. ഏഷ്യാനെറ്റില്‍ ആണ് ചിത്രം സംപ്രേഷണം ചെയ്യുക. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്‍തത്. ഒരു മലയാള സിനിമ ആദ്യമായിട്ടായിരുന്നു സൂപ്പര്‍ ഹീറോ നായകനായി എത്തിയത്.
'മിന്നല്‍ മുരളി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.
നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും സുഷിന്‍ ശ്യാമാണ്. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.
Read More : 'ആരോമല്‍'.., ടൊവിനൊ ചിത്രം 'മിന്നല്‍ മുരളി'യിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു
'മിന്നല്‍ മുരളി' എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാളത്തില്‍ നിന്ന് ഒരു സൂപ്പര്‍ഹീറോയെ ബേസില്‍ ജോസഫ് വിശ്വസനീയമായി അവതരിപ്പിച്ചു. ഷിബു എന്ന വില്ലനും ചിത്രത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഗുരു സോമസുന്ദരമായിരുന്നു ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത്. ജേസണ്‍ എന്ന കഥാപാത്രമായിട്ടാണ് ടൊവിനൊ തോമസ് ചിത്രത്തില്‍ അഭിനയിച്ചത്.
'ഷിബു' എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗുരു സോമസുന്ദരം പറഞ്ഞിരുന്നു. വണ്‍ സൈഡ് പ്രണയങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ അത് അവര്‍ക്ക് അറിയില്ലായിരുന്നു. ഏഴാം ക്ലാസിലാണ് താൻ ആദ്യത്തെ പ്രണയലേഖനം എഴുതിയത്, കാത്തിരുന്ന് ആള് വന്നപ്പോള്‍ പേടിയായി, ഓടിയെന്നും ഗുരു സോമസുന്ദരം പറഞ്ഞിരുന്നു.
സൂപ്പര്‍ഹീറോകളുടെ കടുത്ത ആരാധകനാണ് താനെന്നും ഗുരു സോമസുന്ദരം പറഞ്ഞിരുന്നു. മധുര ക്ഷേത്രങ്ങളുടെ മാത്രമല്ല ഒരുപാട് തിയറ്ററുകളും ഉള്ള നാടാണ്. ഞാൻ സ്‍കൂളില്‍ പഠിക്കുമ്പോള്‍ 80 തിയറ്ററുകളോളം ഉണ്ടായിരുന്നു. 'ജെയിംസ് ബോണ്ട്' അടക്കമുള്ള സിനിമകള്‍ കണ്ട് പലതരത്തിലുള്ള വില്ലൻമാരെ പരിചയിച്ചിട്ടുണ്ട്. അതില്‍ നിന്ന് എല്ലാം വ്യത്യസ്‍തനായിരുന്നു 'മിന്നല്‍ മുരളി'യിലെ 'ഷിബു'വെന്നും ഗുരു സോമസുന്ദരം പറയുന്നു.
നാട്ടിലെ ഒരു സൂപ്പര്‍ഹീറോയുടെ ചിത്രമെന്ന നിലയിലാണ് 'മിന്നല്‍ മുരളി' വ്യത്യസ്‍തമാകുന്നത് എന്നും ഗുരു സോമസുന്ദരം പറയുന്നു. ഒരു ടീം വര്‍ക്കാണ് ചിത്രത്തില്‍ കാണുന്നത്. സംവിധായകൻ എന്ന നിലയില്‍ ബേസില്‍ ജോസഫിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും തന്റെ മനോധര്‍മം ഉപയോഗിക്കുകയുമാണ് 'ഷിബു'വിനെ അവതരിപ്പിക്കാൻ ചെയ്‍തത്. സാധാരണ തരത്തിലുള്ള വില്ലനല്ല ചിത്രത്തിലേതെന്നും ആള്‍ക്കാര്‍ക്ക് ഇന്ന് ഇഷ്‍ടം തോന്നുന്നുവെന്നും ഗുരു സോമസുന്ദരം പറഞ്ഞിരുന്നു.