'മിന്നും താരങ്ങള്‍ '; 'കഥ ഇന്നുവരെ'യിലെ മനോഹരമായ ഗാനം ഏറ്റെടുത്ത് സോഷ്യൽമീഡിയ

Published : Sep 24, 2024, 02:21 PM IST
 'മിന്നും താരങ്ങള്‍ '; 'കഥ ഇന്നുവരെ'യിലെ മനോഹരമായ ഗാനം ഏറ്റെടുത്ത് സോഷ്യൽമീഡിയ

Synopsis

ബിജു മേനോൻ നായകനായ 'കഥ ഇന്നുവരെ' എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. അശ്വിൻ ആര്യൻ ഈണം നൽകി അജീഷ് ദാസൻ എഴുതിയ ഗാനം നിത്യ മാമനും കപിൽ കപിലനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

കൊച്ചി: ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്ത  'കഥ ഇന്നുവരെ' എന്ന സിനിമയിലെ മനോഹമായ പ്രണയ ഗാനം പുറത്തിറങ്ങി. 'വാനമെഴുതുന്നൊരഴകുള്ള മഴവില്ലായ് മാനത്ത് നീ...' എന്ന് തുടങ്ങുന്ന വരികളുമായെത്തിയിരിക്കുന്ന ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് അശ്വിൻ ആര്യനാണ്. അജീഷ് ദാസന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് നിത്യ മാമനും കപിൽ കപിലനും ചേ‍ർന്നാണ്.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഏറെ പുതുമയുള്ള പ്രണയകഥയെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ വാഴ്ത്തിയിരിക്കുന്നത്. കുടുംബപ്രേക്ഷകരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്‍റെ നായികയായി എത്തിയിരിക്കുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്തിരിക്കുന്ന ചിത്രം ഗൾഫിൽ ഫാർസ് ഫിലിംസ് ആണ് വിതരണം. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആണ് ചിത്രം വിതരണം ചെയ്യുന്നത്.

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്‍റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് "കഥ ഇന്നുവരെ" നിർമിച്ചിരിക്കുന്നത്.

ജോമോൻ ടി ജോൺ ഒരുക്കിയ ദൃശ്യങ്ങളും ഷമീർ മുഹമ്മദിന്‍റെ എഡിറ്റിംഗും  അശ്വിൻ ആര്യൻ ഒരുക്കിയിട്ടുള്ള പാട്ടുകളുമൊക്കെ സിനിമയെ മികച്ച നിലവാരത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ സാക്ഷ്യം. പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് -  ഇല്യൂമിനാർട്ടിസ്റ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത്.

സല്‍മാന്‍ 'സിങ്കം എഗെയ്നില്‍' ക്യാമിയോ കളിക്ക് ഇല്ല, പക്ഷെ മറ്റൊരു പടത്തില്‍ സര്‍പ്രൈസായി എത്തും !

മലയാളത്തിലെ അഭിനയത്തിന്‍റെ പെരുന്തച്ചന്‍ വിടവാങ്ങിയിട്ട് 12 വര്‍ഷം; ഇന്നും പ്രസക്തമായി തിലകന്‍റെ ഓര്‍മ്മ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'