
നടി അനുഷ്‍ക ഷെട്ടി നായികയായി തിരിച്ചുവന്നതാണ് മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി. നവീൻ ഷെട്ടിയാണ് നായകനായി എത്തിയത്. മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ മഹേഷ് ബാബു അനുഷ്‍കയുടെ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്.
മഹേഷ് ബാബുവിന്റെ വാക്കുകള്‍
മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി. ഇത് ഒരു ചിരി ചിത്രം. കുടുംബത്തോടൊപ്പം ഞാൻ ആസ്വദിച്ച ചിത്രം. കോമഡിയില്‍ നവീൻ ഷെട്ടിയുടെ ടൈമിംഗ് വളരെ മികച്ചതാണ്. പതിവുപോലെ അനുഷ്‍ക ഷെട്ടി മികവുറ്റതാക്കി. മഹേഷ് ബാബു പിക്കും യുവി ക്രിയേഷൻസും മറ്റ് എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിന്ദനങ്ങള്‍.
റിലിസീനു മുന്നേ റിവ്യുവുമായി ചിരഞ്‍ജീവി
നടൻ ചിരഞ്‍ജീവി അനുഷ്‍ക ഷെട്ടിയുടെ ചിത്രം റിലീസിന് മുന്നേ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.വളരെ ഇഷ്‍ടമായെന്നും ക്ലീൻ ഫണ്‍ സിനിമ യാണ് എന്നും എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും അറിയിച്ചിരുന്നു ചിരഞ്‍ജീവി. അനുഷ്‍ക ഷെട്ടി നായികയായ പുതിയ ചിത്രം സെപ്‍തംബര്‍ ഏഴിനാണ് റിലീസ് ചെയ്‍തത്. ഷെഫായിട്ടായിരുന്നു അനുഷ്‍ക ഷെട്ടി ചിത്രത്തില്‍. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' യുവി ക്രിയേഷൻസാണ് നിര്‍മിക്കുന്നത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാധൻ ആണ് സംഗീത സംവിധാനം.
ബോക്സ് ഓഫീസില്‍ എങ്ങനെ?
മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിക്ക് ആദ്യ ദിനം മോശമല്ലാത്ത ബോക്സ് ഓഫീസ് റിപ്പോര്‍ട്ടായിരുന്നു. അനുഷ്‍ക ഷെട്ടി നായികയായി എത്തിയപ്പോള്‍ 2.4 കോടിയാണ് മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിക്ക് റിലീസിന് നേടാനായത്. രണ്ടാം ദിനം നേടിയത് 2.23 കോടി രൂപയാണ്. മൂന്നാം ദിനമാണ് നേടാനായത് 3.15 കോടിയും ആണെന്നാണ് റിപ്പോര്‍ട്ട്.
Read More: കുതിച്ച് ജവാൻ, തളര്‍ന്ന് ഖുഷി, ഒടിടി റിലീസില്‍ തീരുമാനമായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക