'നിങ്ങളുടെ കണ്ണുകളിലെ തിളക്കം മിസ് ചെയ്യുന്നു ഡാഡി', വൈകാരികമായ കുറിപ്പുമായി നടി ഹിനാ ഖാൻ

Web Desk   | Asianet News
Published : Jul 20, 2021, 09:20 PM IST
'നിങ്ങളുടെ കണ്ണുകളിലെ തിളക്കം മിസ് ചെയ്യുന്നു ഡാഡി', വൈകാരികമായ കുറിപ്പുമായി നടി ഹിനാ ഖാൻ

Synopsis

ഹിനാ ഖാന്റെ പിതാവ് 2021 ഏപ്രിലിലാണ് അന്തരിച്ചത്. 

ടെലിവിഷനിലും വെള്ളിത്തിരയിലും ഒരേപോലെ തിളങ്ങുന്ന നടിയാണ് ഹിനാ ഖാൻ. ഹിനാ ഖാന്റെ പിതാവ് അസ്ലാം ഖാൻ 2021 ഏപ്രിലിലാണ് അന്തരിച്ചത്. പിതാവ് മരിച്ച വിവരം അന്ന് ഹിനാ ഖാൻ തന്നെയാണ് അറിയിച്ചത്. ഇപോഴിതാ പിതാവിനെ കുറിച്ച് വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഹിനാ ഖാൻ.

നിങ്ങളുടെ കണ്ണുകളിലെ തിളക്കം മിസ് ചെയ്യുന്നു, ഡാഡി. ഇന്ന് മൂന്ന് മാസം, 2021 ഏപ്രിൽ 20.  ഡാഡിസ് സ്‍ട്രോംഗ് സോംഗ്. ഇങ്ങനെയാണ് നിങ്ങൾ എന്നെ എപ്പോഴും വിളിച്ചിരുന്നത് . നിങ്ങളുടെ നഷ്‍ടം വഹിക്കാൻ എനിക്ക് വയ്യ, ഡാഡി. കരയുന്നതിൽ കുഴപ്പമില്ല എന്നും ഹിനാ ഖാൻ എഴുതുന്നു.

അച്ഛൻ മരിക്കുന്ന സമയത്ത് ഹിനാ ഖാൻ ജോലി ആവശ്യത്തിന് പോയതിനാല്‍ അടുത്തുണ്ടായിരുന്നില്ല.

ആ സമയം തന്നെ ഹിനാ ഖാൻ കൊവിഡ് പൊസിറ്റീവാകുകയും ചെയ്‍തിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക