അസീസ് നെടുമങ്ങാട് നായകന്‍; 'മോഹനവള്ളി' ചിത്രീകരണം ആരംഭിച്ചു

Published : Jul 12, 2026, 10:49 PM IST
mohanavalli malayalam movie starts rolling

Synopsis

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്ന ചിത്രം

ഓരോ മനുഷ്യൻ്റെയും ജീവിതത്തിൽ വള്ളിക്കെട്ടുകൾ അരങ്ങേറാറുണ്ട്. ഇവിടെ തനി നാട്ടിന്‍പുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് മോഹിച്ചു പിടിച്ചത് സുന്ദരമായ മോഹനവള്ളി എന്ന കുരുക്കാണ്. പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആ കുരുക്ക് ഏറ്റെടുത്തു. അത് അഴിക്കാനുള്ള ശ്രമത്തിൻ്റെ, രസകരമായ മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്‌കാരണമാണ് മോഹനവള്ളി എന്ന ചിത്രം. ഹൊറർ, ഫാൻ്റസി, ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്നു. സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് ഉമേഷ് സംവിധായകനിരയിലേക്കെത്തുന്നത്.

ജെ സ്റ്റുഡിയോസ് & എ2എ മൂവി സ്റ്റുഡിയോസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഇന്ന് ആരംഭം കുറിച്ചു. കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് ആരംഭം കുറിച്ചത്. പ്രശസ്‌ത സംവിധായകൻ സഞ്ജീവ് ശിവനാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പും നൽകി. പിന്നീട് നടന്ന ചിത്രീകരണത്തിൽ അസീസ് നെടുമങ്ങാട് ആദ്യ ഷോട്ടിൽ അഭിനയിച്ചു. സംവിധായകൻ ലിയോ തദേവൂസ് ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു. സമീപകാലത്ത് പ്രേഷകശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങിയ അസീസ് നെടുമങ്ങാടാണ് കേന്ദ്ര കഥാപാത്രമായ പ്രേമദാസനെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജ രവി, വിജയ് മുത്തു, അബിൻ ബിനോ, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന- രാഹുൽ കല്യാൺ. സംഗീതം- അർക്കാഡോ, ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ, എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ, കലാ സംവിധാനം - മകേഷ് മോഹൻ, മേക്കപ്പ് - സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം ഡിസൈൻ - അരവിന്ദ് കെ ആർ, സൗണ്ട് മിക്സിംഗ് - എം ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ - ആശിഷ് ജോസ് ഇല്ലിക്കൽ, ഡിസൈൻ - യെല്ലോടൂത്ത്, മാർക്കറ്റിംഗ് - ഒപ്റ, സ്റ്റിൽസ്- വിഷ്‌ണു ആർ. ഗോവിന്ദ്, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് - കമലാക്ഷൻ പയ്യന്നൂർ അനിൽ അൻസാദ്, പ്രൊഡക്‌ഷൻ കൺട്രോളർ -ശശി പൊതുവാൾ. പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മമ്മൂട്ടിയും ധനുഷും മലേഷ്യയില്‍; 'ഓം' അവസാന ഷെഡ്യൂള്‍ തുടങ്ങി
പോലീസ് വേഷങ്ങളിലെ താരം; നടൻ രാജശേഖരന് വിട