ഹൈദരലി തങ്ങൾ ജീവിതം സമർപ്പിച്ചത് സമൂഹനന്മയ്ക്കും മതസൗഹാ‍ർദ്ദം ശക്തിപ്പെടുത്താനും; അനുസ്മരിച്ച് മോഹൻലാൽ

Published : Mar 06, 2022, 04:26 PM IST
ഹൈദരലി തങ്ങൾ ജീവിതം സമർപ്പിച്ചത് സമൂഹനന്മയ്ക്കും മതസൗഹാ‍ർദ്ദം ശക്തിപ്പെടുത്താനും; അനുസ്മരിച്ച് മോഹൻലാൽ

Synopsis

അടുത്ത കാലത്ത്, അദ്ദേഹത്തിൻ്റെ വസതിയിലെത്തി കുറച്ച് സ്നേഹനിമിഷങ്ങൾ പങ്കുവെക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ

അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് നടൻ മോഹൻലാൽ. തൻ്റെ ജീവിതം മുഴുവൻ സമൂഹത്തിന് നന്മ ചെയ്യാനും മതസൌഹാർദ്ദം ഊട്ടിയുറപ്പിക്കാനുമായി പ്രയത്നിച്ച ആത്മീയാചാര്യനാണ് പാണക്കാട് ഹൈദരലി തങ്ങളെന്ന് മോഹൻലാൽ പറഞ്ഞു. സമീപകാലത്ത് അദ്ദേഹത്തെ കൊടപ്പനക്കൽ തറവാട്ടിലെത്തി കണ്ട കാര്യവും അദ്ദേഹം ഫേസ്ബുക്ക് അനുശോചന കുറിപ്പിൽ സ്മരിച്ചു.

മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് - 

സ്വജീവിതം സമൂഹനന്മയ്ക്കും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യൻ ശ്രീ പാണക്കാട്ട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾക്ക് ആദരാഞ്ജലികൾ. അഗതികൾക്കും അനാഥർക്കും തുണയാവുകയും ഒട്ടനവധി സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്ത തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം തന്നെയാണ്. അടുത്ത കാലത്ത്, അദ്ദേഹത്തിൻ്റെ വസതിയിലെത്തി കുറച്ച് സ്നേഹനിമിഷങ്ങൾ പങ്കുവെക്കാൻ ഭാഗ്യമുണ്ടായി. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. 
 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദുൽഖറിനൊപ്പം നിവിൻ പോളിയും, കൂടെ അവാർഡ് വാരിക്കൂട്ടിയ പടവും; ഒന്നല്ല, ഡിസംബറിൽ ഒടിടി റിലീസുകൾ 6
ചലച്ചിത്രമേളയുടെ ആദ്യ ദിനം ’പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ