Mohanlal : ഷിബു ബേബി ജോണിന്റെ നിർമാണത്തിൽ ആദ്യ സിനിമ; നായകനായി മോഹൻലാൽ

Published : Jun 18, 2022, 05:32 PM IST
Mohanlal : ഷിബു ബേബി ജോണിന്റെ നിർമാണത്തിൽ ആദ്യ സിനിമ; നായകനായി മോഹൻലാൽ

Synopsis

മോഹൻലാലിന്റെ 353മത്തെ ചിത്രം കൂടിയായിരിക്കും ഇത്. 

ഴിഞ്ഞ ദിവസമാണ് സിനിമാ നിർമാണ രം​ഗത്തേക്ക് ചുവടുവയ്ക്കുകയാണെന്ന് മുൻമന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ അറിയിച്ചത്. ജോൺ ആന്റ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. നടൻ മോഹൻലാൽ(Mohanlal) ആണ് കമ്പനിയുടെ ലോ​ഗോ പ്രകാശനം ചെയ്തത്. ഇപ്പോഴിതാ ഷിബു ബേബി ജോണിന്റെ ആദ്യ നിർമാണ സംരംഭത്തിൽ നായകനായി എത്തുന്നത് താനാണെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. 

യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിൻ്റെ റാം എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരുമെന്ന് മോഹൻലാൽ കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. മോഹൻലാലിന്റെ 353മത്തെ ചിത്രം കൂടിയായിരിക്കും ഇത്. 

സിനിമാ നിർമാണത്തിലേക്ക് ഷിബു ബേബി ജോൺ; ലോഗോ പ്രകാശനം ചെയ്ത് മോഹൻലാൽ

മോഹൻലാലിന്റെ പോസ്റ്റ്

ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിൻ്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിൻ്റെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോൻ്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി  നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിൻ്റെ റാം എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്..

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ