
ഭാഷാതീതമായി സിനിമാപ്രേമികളുടെ പ്രിയം നേടിയ താരങ്ങളാണ് മോഹന്‍ലാലും ധനുഷും. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സിനിമയില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. എന്നാല്‍ അപൂര്‍വ്വ അവാര്‍ഡ് വേദികളില്‍ ആസ്വാദകര്‍ അത് കണ്ടിട്ടുണ്ട്. ഇപ്പോഴിതാ രണ്ട് പേരും ഒറ്റ ഫ്രെയ്മില്‍ എത്തിയ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ദുബൈയില്‍ നിന്ന് പകര്‍ത്തപ്പെട്ട ചിത്രമാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കാര്യമായി പ്രചരിക്കുന്നത്.
ചുവപ്പ് നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത നിറത്തിലുള്ള തൊപ്പിയും ഗ്ലാസുമൊക്കെ ധരിച്ച് കാഷ്വല്‍ ലുക്കിലാണ് മോഹന്‍ലാല്‍. വെളിത്ത നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും ഡെനിം പാന്‍റ്സുമാണ് ധനുഷിന്‍റെ വേഷം. ഫോട്ടോയില്‍ ഇരുവരും ചിരിക്കുകയും ഹസ്തദാനം ചെയ്യുന്നുമുണ്ട്. മലയാളി, തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം കാര്യമായി പ്രചരിക്കുന്നുണ്ട്. ദുബൈയില്‍ നിന്ന് മോഹന്‍ലാല്‍ നാളെ തിരിച്ചെത്തും.
നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് മോഹന്‍ലാലിന്‍റേതായി പുറത്തെത്താനുള്ളത്. ജീത്തു ജോസഫ് ചിത്രം നേര്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ്, ജീത്തു ജോസഫിന്‍റെ തന്നെ രണ്ട് ഭാഗങ്ങളിലായി എത്തുന്ന റാം, ലൂസിഫര്‍ രണ്ടാം ഭാഗമായ പൃഥ്വിരാജ് സുകുമാരന്‍റെ എമ്പുരാന്‍, ജോഷിയുടെ റമ്പാന്‍ എന്നിവയാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്താനിരിക്കുന്ന മലയാളം സിനിമകള്‍. പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയിലും മോഹന്‍ലാല്‍ ആണ് നായകന്‍. വിഷ്ണു മഞ്ചു നായകനാവുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കണ്ണപ്പയില്‍ അതിഥിതാരമായും മോഹന്‍ലാല്‍ എത്തുന്നുണ്ട്. അതേസമയം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം ക്യാപ്റ്റന്‍ മില്ലര്‍ ആണ് ധനുഷിന്‍റെ അടുത്ത റിലീസ്. അടുത്ത വര്‍ഷത്തെ പൊങ്കല്‍ റിലീസ് ആണ് ഈ ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക