പുറത്തിറങ്ങും മുന്‍പേ 'ബെസ്റ്റ് സെല്ലര്‍'; വിസ്‍മയയുടെ നേട്ടം ആഹ്ളാദിപ്പിക്കുന്നുവെന്ന് മോഹന്‍ലാലും പ്രണവും

Published : Feb 13, 2021, 01:06 PM ISTUpdated : Feb 13, 2021, 01:14 PM IST
പുറത്തിറങ്ങും മുന്‍പേ 'ബെസ്റ്റ് സെല്ലര്‍'; വിസ്‍മയയുടെ നേട്ടം ആഹ്ളാദിപ്പിക്കുന്നുവെന്ന് മോഹന്‍ലാലും പ്രണവും

Synopsis

14ന് പുറത്തിറങ്ങുന്ന പുസ്തകത്തിന്‍റെ പ്രീ-ബുക്കിംഗ് ആമസോണ്‍ നേരത്തേ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' ആമസോണിന്‍റെ 'ബെസ്റ്റ് സെല്ലര്‍' വിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്

വിസ്‍മയയുടെ പുസ്‍തകം 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' വാലന്‍റൈന്‍ ദിനത്തില്‍ പുറത്തിറങ്ങുന്ന വിവരം മോഹന്‍ലാല്‍ നേരത്തേ അറിയിച്ചിരുന്നു. കവിതയും കലയും അടങ്ങിയ പുസ്‍തകം പ്രസിദ്ധീകരിക്കുന്നത് പെന്‍ഗ്വിന്‍ ബുക്സ് ആണ്. ഒരു അച്ഛന്‍ എന്ന നിലയില്‍ മകള്‍ എഴുതിയ പുസ്തകത്തിന്‍റെ റിലീസ് തീയതി പങ്കുവെക്കാന്‍ സന്തോഷമെന്നും മോഹന്‍ലാല്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ വിസ്‍മയയുടെ പുസ്തകത്തെ സംബന്ധിച്ച മറ്റൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍, ഒപ്പം പ്രണവും.

 

14ന് പുറത്തിറങ്ങുന്ന പുസ്തകത്തിന്‍റെ പ്രീ-ബുക്കിംഗ് ആമസോണ്‍ നേരത്തേ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' ആമസോണിന്‍റെ 'ബെസ്റ്റ് സെല്ലര്‍' വിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. പ്രീ-ബുക്കിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. പ്രകാശനത്തിനു മുന്‍പേ പുസ്തകം 'ബെസ്റ്റ് സെല്ലര്‍' പട്ടികയില്‍ ഇടംപിടിച്ചതിന്‍റെ സന്തോഷം മോഹന്‍ലാലും പ്രണവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

"എന്‍റെ മകള്‍ വിസ്‍മയയുടെ പുസ്‍തകം ഇതിനകം ഒരു ബെസ്റ്റ് സെല്ലര്‍ ആയതില്‍ സന്തോഷം. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. പുസ്‍തകം കൈയിലെത്തുമ്പോള്‍ അതിനെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കുക. നാളെ മുതല്‍ ഇന്ത്യയെമ്പാടുമുള്ള പുസ്തകശാലകളില്‍ പുസ്തകം ലഭിക്കും", മോഹന്‍ലാല്‍ കുറിച്ചു. താന്‍ പുസ്തകം വായിക്കുന്നതിന്‍റെ ചിത്രത്തിനൊപ്പമാണ് മോഹന്‍ലാലിന്‍റെ പോസ്റ്റ്.

"എന്‍റെ സഹോദരിയുടെ പുസ്തകം ഇതിനകം ഒരു ബെസ്റ്റ് സെല്ലര്‍ ആയി എന്നറിയുന്നതില്‍ സന്തോഷം. അഭിനന്ദനങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി. നാളെ മുതല്‍ ഇന്ത്യയെമ്പാടുമുള്ള പുസ്തകശാലകളില്‍ നിന്ന് പുസ്തകം ലഭിക്കും", പുസ്തകത്തിന്‍റെ കവറിനൊപ്പം പ്രണവ് കുറിച്ചു.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി