മികച്ച നവാ​ഗത സംവിധായകന്‍; മോഹൻലാലിന് കലാഭവൻ മണി പുരസ്‍കാരം സമര്‍‍പ്പിച്ചു

Published : May 16, 2025, 11:50 PM IST
മികച്ച നവാ​ഗത സംവിധായകന്‍; മോഹൻലാലിന് കലാഭവൻ മണി പുരസ്‍കാരം സമര്‍‍പ്പിച്ചു

Synopsis

ബറോസ് സംവിധാനം ചെയ്തതിനാണ് പുരസ്കാരം

കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ്  ബറോസ് എന്ന  സിനിമയുടെ സംവിധായകൻ മോഹൻലാലിന് സമര്‍പ്പിച്ചു. ചലച്ചിത്ര നിർമ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ജെ ജെ കുറ്റിക്കാട്ടും  ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ കുമാരി അഫ്രിൻ ഫാത്തിമ്മയും ചേർന്നാണ് പുരസ്കാരം സമർപ്പിച്ചത്. കൊച്ചിയിൽ കാക്കനാട് വെച്ച് നടന്ന ചടങ്ങിൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മയിൽ കൊട്ടാരപ്പാട്ട്, ജോഷി എബ്രഹാം, ശ്രുതി എസ് എന്നിവർ പങ്കെടുത്തു.

ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണ പരിപാടിയായിരുന്നു ഇത്. മോഹൻലാൽ  ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ കണ്ട കുട്ടികളിൽ നിന്ന്  തിരഞ്ഞെടുത്ത അഫ്രിൻ ഫാത്തിമ അദ്ദേഹത്തിന്  അവാർഡ് സമർപ്പിക്കുവാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. ഭിന്നശേഷിയിൽ പെട്ട കുട്ടികളെ മുൻപന്തിയിലേക്ക് കൊണ്ടുവരിക എന്നത് കലാഭവൻ മണിയുടെ സ്വപ്നമായിരുന്നു  അതിന്റെ തുടക്കമാണ് ഇതന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം