കടമ്പകള്‍ ചാടിക്കടക്കാന്‍ 'ബിഗ് ബ്രദര്‍'; സിദ്ദിഖ് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം എത്തി

By Web TeamFirst Published Jul 30, 2019, 7:52 PM IST
Highlights

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും 'ബിഗ് ബ്രദര്‍'. സിദ്ദിഖ് ലാല്‍ ചിത്രം 'വിയറ്റ്നാം കോളനി'യാണ് (1992) ഇവരുടെ ആദ്യ ചിത്രം. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാനും' (2013) പുറത്തിറങ്ങി.

മോഹന്‍ലാല്‍ നായകനാവുന്ന സിദ്ദിഖ് ചിത്രം 'ബിഗ് ബ്രദറി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഹാഫ് സ്ലീവ് ഷര്‍ട്ടും പാന്റ്‌സും ഷൂസും ധരിച്ച് ഒരു അരമതില്‍ ചാടിക്കടക്കുന്ന മട്ടിലാണ് പോസ്റ്ററിലുള്ള മോഹന്‍ലാല്‍ കഥാപാത്രം. സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഒറ്റ ഷെഡ്യൂളിലാവും ചിത്രീകരണം. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. ബംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും 'ബിഗ് ബ്രദര്‍'. സിദ്ദിഖ് ലാല്‍ ചിത്രം 'വിയറ്റ്നാം കോളനി'യാണ് (1992) ഇവരുടെ ആദ്യ ചിത്രം. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാനും' (2013) പുറത്തിറങ്ങി.

click me!