'ഇട്ടിമാണി' പൂര്‍ത്തിയാക്കി മോഹന്‍ലാല്‍; ഇനി 'ബിഗ് ബ്രദര്‍'

By Web TeamFirst Published Jul 9, 2019, 5:40 PM IST
Highlights

'ലൂസിഫറി'ന്റെ വന്‍ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'. തൃശ്ശൂരാണ് കഥാപശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്.

നവാഗത സംവിധായകരായ ജിബി-ജോജു രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. സിദ്ദിഖ് രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന 'ബിഗ് ബ്രദറി'ലാണ് മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം 11ന് എറണാകുളത്ത് തുടങ്ങും.

'ലൂസിഫറി'ന്റെ വന്‍ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'. തൃശ്ശൂരാണ് കഥാപശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. 'ഇട്ടിമാണി'യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്‌റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.

അതേസമയം 25 കോടി മുതല്‍മുടക്കിലാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ 'ബിഗ് ബ്രദര്‍' ഒരുങ്ങുക. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരിയ്ക്കുന്നത്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. ബംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും 'ബിഗ് ബ്രദര്‍'. സിദ്ദിഖ് ലാല്‍ ചിത്രം 'വിയറ്റ്‌നാം കോളനി'യാണ് (1992) ഇവരുടെ ആദ്യ ചിത്രം. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാനും' (2013) പുറത്തിറങ്ങി.

click me!