
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്. മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിക്ക് തന്റെ പ്രത്യേക സ്നേഹവും മോഹൻലാൽ കുറിപ്പിലൂടെ അറിയിച്ചു.
"കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! മികച്ച നടനുള്ള പുരസ്കാരം നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഷംല ഹംസയ്ക്കും, മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ പുരസ്‌കാരം നേടിയ ചിദംബരത്തിനും പ്രത്യേക അഭിനന്ദനങ്ങൾ. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മഞ്ഞുമ്മൽ ബോയ്‌സിന് അഭിനന്ദനങ്ങൾ. ഈ വർഷത്തെ മികച്ച പ്രകടനത്തിന് ആസിഫ് അലി, ടോവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്കും അഭിനന്ദനങ്ങൾ." മോഹൻലാൽ കുറിച്ചു.
തൃശൂർ സാഹിത്യ അക്കാദമിയിൽ വച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കിയിരിക്കുന്നത് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമാണ്. മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയടക്കം പത്ത് പുരസ്‌കാരങ്ങളാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയാണ് ഇത്തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി.
മികച്ച ചലചിത്രഗ്രന്ഥം- പെൺപാട്ട് താരകൾ ( സിഎസ് മീനാക്ഷി)
മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകൾ (ഡോ. വത്സൻ വാതുശേരി)
പ്രത്യേക ജൂറി പുരസ്കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ)
മികച്ച വിഷ്വൽ എഫക്ട്സ്- ജിതിൻ ലാൽ, ആൽബർട്, അനിത മുഖർജി(എആർഎം)
നവാഗതസംവിധായകൻ- ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
ജനപ്രിയ ചിത്രം- പ്രേമലു
നൃത്ത സംവിധാനം- സുമേഷ് സുന്ദർ (ബൊഗൈൻവില്ല)
ഡബ്ബിങ് ആർട്ടിസ്റ്റ് - സയനോര ഫിലിപ്പ്(ബറോസ്)
ഡബ്ബിങ് ആർട്ടിസ്റ്റ്- ഫാസി വൈക്കം (ബറോസ്)
കോസ്റ്റ്യൂം- സമീറ സനീഷ് (രേഖാചിത്രം, ബൊഗൈൻവില്ല)
മേക്കപ്പ് ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ബൊഗെയ്ൻവില്ല, ഭ്രമയുഗം)
കളറിസ്റ്റ്- ശ്രിക് വാര്യർ (മഞ്ഞുമ്മൽ ബോയ്സ്, ബൊഗെയ്ൻവില്ല)
ശബ്ദരൂപകൽപന- ഷിജിൻ മെൽവിൻ(മഞ്ഞുമ്മൽ ബോയ്സ്)
സിങ്ക് സൗണ്ട് - അജയൻ അടാട്ട് (പണി)
കലാസംവിധായകൻ - അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)
ചിത്രസംയോജകൻ- സൂരജ് ഇ എസ് (കിഷ്കിന്ധാ കാണ്ഡം)
പിന്നണി ഗായിക- സെബ ടോമി(അം അ)
പിന്നണി ഗായകൻ- ഹരി ശങ്കർ(എആർഎം)
പശ്ചാത്തല സംഗീതം- ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
സംഗീത സംവിധയകൻ- സുഷിൻ ശ്യാം
ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)- മഞ്ഞുമ്മൽ ബോയ്സ്
ഛായാഗ്രഹണം- ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)
തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച കഥാകൃത്ത്- പ്രസന്ന വിത്തനാഗെ (പാരഡൈസ്)
സ്വഭാവനടി - ലിജോമോൾ (നടന്ന സംഭവം)
സ്വഭാവ നടൻ- സൗബിൻ(മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ(ഭ്രമയുഗം)
സംവിധായകൻ- ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്)
മികച്ച രണ്ടാമത്തെ ചിത്രം- ഫെമിനിച്ചി ഫാത്തിമ
മികച്ച ചിത്രം- മഞ്ഞുമ്മൽ ബോയ്സ്
പ്രത്യേക ജൂറിപരാമർശം(അഭിനയം)- ജോതിർമയി ((ബൊഗൈൻവില്ല)
പ്രത്യേക ജൂറിപരാമർശം(അഭിനയം)- ദർശന രാജേന്ദ്രൻ- പാരഡൈസ്
മികച്ച നടി- ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ)
പ്രത്യേക ജൂറി പരാമർശം- ടൊവിനോ (എആർഎം)
പ്രത്യേക ജൂറി പരാമർശം- ആസിഫ് അലി (കിഷ്കിന്ദാകാണ്ഡം)
മികച്ച നടൻ- മമ്മൂട്ടി (ഭ്രമയുഗം)
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ