എപ്പോഴാണ് ദൃശ്യം 3?, മോഹൻലാല്‍ പറഞ്ഞത് ചര്‍ച്ചയാകുന്നു

Published : Dec 27, 2024, 03:23 PM IST
എപ്പോഴാണ് ദൃശ്യം 3?, മോഹൻലാല്‍ പറഞ്ഞത് ചര്‍ച്ചയാകുന്നു

Synopsis

മോഹൻലാല്‍ ദൃശ്യം 3 സിനിമയെ കുറിച്ച് സൂചിപ്പിച്ചത്.

മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ദൃശ്യം. ദൃശ്യം രണ്ട് ഒടിടിയിലൂടെയും ഹിറ്റായി. ഇനി ദൃശ്യം മൂന്നിനായാണ് കാത്തിരിപ്പ്. നായകൻ മോഹൻലാല്‍ ദൃശ്യം മൂന്നിനെ കുറിച്ച് വെളിപ്പെടുത്തിയതാണ് നിലവില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ആള്‍ക്കാര്‍ ദൃശ്യം മൂന്നിനെ കുറിച്ച് ചോദിക്കുകയാണ് എന്ന് മോഹൻലാല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ അത് അത്ര എളുപ്പമല്ല. അത് വലിയ ഒരു ഉത്തരവാദിത്തമാണ്. സാധരണയായി നമ്മള്‍ ഒരു പുതിയ സിനിമ ചെയ്യുന്നതല്ല. സീക്വലിന് വീണ്ടും തുടര്‍ച്ച എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ആള്‍ക്കാര്‍ ഒന്നാം ഭാഗവുമായി രണ്ടാം ഭാഗത്തെ താരതമ്യം ചെയ്യും. ഇപ്പോള്‍ ദൃശ്യം മൂന്നും വിജയിച്ചുവെന്ന് പറയുന്നു ആള്‍ക്കാര്‍. അപ്പോള്‍ വീണ്ടും താരതമ്യം വരും. എന്തായാലും ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിനായി എല്ലാവരും ശ്രമിക്കുകയാണെന്നും മോഹൻലാല്‍ വ്യക്തമാക്കി.

ജീത്തു ജോസഫ് സംവിധാനം ചെയ്‍ത ചിത്രമാണ് ദൃശ്യം. ജോര്‍ജുകുട്ടിയായ മോഹൻലാലിന് പുറമേ ദൃശ്യം സിനിമയില്‍ മീന, അൻസിബ ഹസ്സൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, ഇര്‍ഷാദ്, റോഷൻ ബഷീര്‍, അനീഷ് ജി മേനോൻ, കുഞ്ചൻ, കോഴിക്കോട് നാരായണൻ നായര്‍, പി ശ്രീകുമാര്‍, ശോഭ മോഹൻ, കലഭാവൻ റഹ്‍മാൻ, കലാഭവൻ ഹനീഫ്, ബാലാജി ശര്‍മ, സോണി ജി സോളമൻ, പ്രദീപ് ചന്ദ്രൻ, അരുണ്‍ എസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ വേഷമിട്ടിരുന്നു. രണ്ടാം ഭാഗത്തിലും ഇവര്‍ മിക്കവരുമുണ്ടായിരുന്നു. തിരക്കഥ എഴുതിയതും ജീത്തു ജോസഫാണ്.

സംഗീതം പകര്‍ന്നത് വിനു തോമസാണ്. അനില്‍ ജോണ്‍സണാണ് പശ്ചാത്തല സംഗീതം, സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. നിര്‍മാണം ആശിര്‍വാദ് സിനിമാസ് ആണ്.

Read More: ബറോസിന് ശരിക്കും സംഭവിക്കുന്നത് എന്താണ്?, കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇതുവരെ കണ്ടതല്ല, കൊടൂര വില്ലൻ ഇവിടെയുണ്ട്..'; ആവേശമായി പാൻ ഇന്ത്യൻ ചിത്രം 'ദ്രൗപതി2' ക്യാരക്ടർ പോസ്റ്റർ
സൗഹൃദ കൂടിക്കാഴ്ചയോ രാഷ്ട്രീയ തുടക്കമോ?; അണ്ണാമലൈയോടൊപ്പം ഉണ്ണി മുകുന്ദൻ