മഴ ദുരിതത്തില്‍ മരിച്ച അബ്‍ദുല്‍ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മോഹൻലാല്‍

Published : Aug 17, 2019, 04:33 PM ISTUpdated : Aug 17, 2019, 04:51 PM IST
മഴ ദുരിതത്തില്‍ മരിച്ച അബ്‍ദുല്‍ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മോഹൻലാല്‍

Synopsis

അബ്‍ദുല്‍ റസാഖിന്റെ രണ്ടു കുട്ടികളുമായും മോഹൻലാല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്‍തു.  

മഴ ദുരിതത്തില്‍ പെട്ട് മരണപ്പെട്ട മലപ്പുറം സ്വദേശി അബ്‍ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായവുമായി മോഹൻലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ. അബ്‍ദുള്‍ റസാഖിന്റെ  രണ്ട് മക്കളുടെയും വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുക്കുമെന്നും വിശ്വശാന്തി ഫൌണ്ടേഷനു വേണ്ടി മേജര്‍ രവി അറിയിച്ചു.  വിശ്വശാന്തി ഫൌണ്ടേഷന്റെ ഡയറക്ടര്‍ മേജര്‍ രവി, മോഹൻലാലിന്റെ നിര്‍ദ്ദേശപ്രകാരം അബ്‍ദുല്‍ റസാഖിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു.

അബ്‍ദുല്‍ റസാഖിന്റെ മൂത്ത മകൻ പതിനൊന്നാം ക്ലാസ്സിലും രണ്ടാമത്ത മകൻ ഒമ്പതാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. ഇവരുടെ ഡിഗ്രി വരെയുള്ള പഠന ചിലവുകളാണ് മോഹൻലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ ഏറ്റെടുക്കുക. അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്കും നല്‍കി.  രണ്ടു കുട്ടികളുമായും മോഹൻലാല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്‍തു.

വെള്ളക്കെട്ടില്‍ വീണ സഹോദരന്റെ മക്കളെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അബ്‍ദുല്‍ റസാഖിന്റെ മരണം. കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം അബ്‍ദുല്‍ റസാഖ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

മഴ ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന് സഹായവുമായും  നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ രംഗത്ത് എത്തിയിരുന്നു. ലിനുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മിച്ച് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.  അടിയന്തര സഹായമായി ലിനുവിന്റെ അമ്മ പുഷ്‍പലതയ്‍ക്ക്  ഒരു ലക്ഷം രൂപയും നല്‍കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൌണ്ടേഷൻ നല്‍കുമെന്നും മേജര്‍ രവി അറിയിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വമ്പൻ റിലീസിനൊരുങ്ങി പേട്രിയറ്റ്; പുത്തൻ ക്യാരക്ടർ പോസ്റ്റർ പുറത്ത്
'വടു ദി സ്‍കാര്‍' സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു