മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് അൻസിബ, അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല, 'പരാതികൾ തള്ളുന്നതിൽ ഗൂഢാലോചന'

Published : Jul 06, 2026, 08:21 AM IST
mohanlal

Synopsis

താൻ നൽകുന്ന പോലീസ് പരാതികൾ തള്ളുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നടി അൻസിബ ഹസൻ സംശയം പ്രകടിപ്പിച്ചു. അമ്മയിലെ പ്രശ്നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്നും, പവർ ഗ്രൂപ്പിനെക്കുറിച്ച് ശ്വേതാ മേനോൻ വിശദീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: താൻ പൊലീസിൽ നൽകുന്ന പരാതികൾ തള്ളുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി അൻസിബ ഹസൻ. കോടതിയിൽ നിന്ന് മാത്രമേ നീതി ലഭിക്കുന്നുള്ളൂവെന്നാണ് കരുതുന്നതെന്നും അൻസിബ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അമ്മയിലെ പ്രശ്നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണം. അവർ തന്നെ നേരിട്ട് വന്ന് അവരുടെ നിലപാട് പറയേണ്ടതാണ്. അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല. പൊതുസമൂഹം വിശ്വസിക്കണമെങ്കിൽ വ്യക്തികൾ നേരിട്ട് നിലപാട് വ്യക്തമാക്കണം. അവർ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അറിയില്ല. ഒരു പക്ഷേ അനാവശ്യ പ്രസ്താവനകൾ നടത്തേണ്ടതില്ലെന്ന് കരുതിയിട്ടാകാം. അമ്മയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നാണ് ശ്വേതാ മേനോൻ പറയുന്നത്. പവർ ഗ്രൂപ്പ് ആരാണെന്ന് ശ്വേതാ മേനോൻ തന്നെ പറയണം. വളരെയധികം പവറുള്ള ആളാണ് ശ്വേത. പിന്നെ അതിജീവിതയെ തിരിച്ചുകൊണ്ടുവരുമെന്ന വാക്ക് എന്തുകൊണ്ട് പാലിച്ചില്ലെന്നും അൻസിബ ചോദിച്ചു. 

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സംവിധാനം ജി മാര്‍ത്താണ്ഡന്‍; 'ഓട്ടം തുള്ളല്‍' ജൂലൈ 24 മുതല്‍
ഗോകുലവും അജയ് വാസുദേവും ചേര്‍ന്ന് നിര്‍മ്മാണം; 'അടിപടലം കളി അഭ്യാസം' ടൈറ്റില്‍ ലോഞ്ച് കൊച്ചിയില്‍