അതൊരു ഹിന്റോ ? 'അതിമനോഹരം' ഇനി എഡിറ്റിം​ഗ് ടേബിളിൽ; മോഹൻലാൽ-തരുൺ മൂർത്തി പടത്തിന് പാക്കപ്പ്

Published : Sep 04, 2026, 07:44 AM IST
Athimanoharam

Synopsis

'തുടരും' എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന 'അതിമനോഹരം' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ലൗലജൻ എന്ന പോലീസ് സബ് ഇൻസ്പെക്ടറായാണ് മോഹൻലാൽ എത്തുന്നത്.

'തുടരും' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് മോഹൻലാൽ എത്തുക. ഒരിടവേളയ്ക്ക് ശേഷം പൊലീസ് ലുക്കിൽ മോഹൻലാൽ എത്തുന്ന ആവേശത്തിലും തുടക്കം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റേയും പ്രതീക്ഷയിലും ആവേശത്തിലും ആണ് മലയാള സിനിമാസ്വാദകരും ആരാധകരും ഇപ്പോൾ. തതവസരത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പാക്കപ്പ് ആയിരിക്കുകയാണ്.

അണിയറപ്രവർത്തകരാണ് അതിമനോഹരം പാക്കപ്പ് ആയ വിവരം അറിയിച്ചിരിക്കുന്നത്. ഒപ്പം ലൊക്കേഷനിൽ നിന്നുമുള്ള ഏതാനും ചില സ്റ്റില്ലുകളും പുറത്തുവിട്ടിട്ടുണ്ട്. ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉത്സവപറമ്പിലെ ഫൈറ്റ് കാണുമെന്നാണ് ആരാധകരുടെ കണ്ടെത്തൽ. സമയമെടുത്ത് എല്ലാം നല്ല രീതിയിൽ ചെയ്ത് സിനിമ ഇറക്കിയാൽ മതിയെന്ന് തരുൺ മൂർത്തിയെ ഇവർ ഉപദേശിക്കുന്നുമുണ്ട്. എന്തായാലും അതിമനോഹരത്തിനായി മലയാളികൾ ഏറെ കാത്തിരിക്കുന്നുവെന്ന് കമന്റുകളിൽ നിന്നും വ്യക്തമാണ്.

ഡിസംബർ 24ന് ക്രിസ്മസ് റിലീസായാണ് അതിമനോഹരം തിയറ്ററിൽ എത്തുക. ലൗലജൻ എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. പൊലീസ് സബ് ഇൻസ്പക്റ്ററായ ഇയാളുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്. ആഷിഖ് ഉസ്മാന്റെ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഓട്ടം തുള്ളലി'ലെ ഗാനം മഞ്ജു വാര്യര്‍ നാളെ പുറത്തിറക്കും
പൊലീസ് വേഷത്തിൽ പാർവതി തിരുവോത്ത്; 2 മില്യൺ കാഴ്ചക്കാരുമായി 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ' ടീസർ