ഇത് 'ബെൻസോ'ട കൊണ്ടാട്ടം ഡാ; വീഴാൻ പോകുന്നത് ആരെല്ലാം ? തമിഴിൽ 'തൊടരാ'ൻ ഷൺമുഖൻ, ട്രെയിലർ

Published : May 06, 2025, 08:57 PM ISTUpdated : May 06, 2025, 09:00 PM IST
ഇത് 'ബെൻസോ'ട കൊണ്ടാട്ടം ഡാ; വീഴാൻ പോകുന്നത് ആരെല്ലാം ? തമിഴിൽ 'തൊടരാ'ൻ ഷൺമുഖൻ, ട്രെയിലർ

Synopsis

മലയാളത്തിൽ തുടരും എന്നാണ് സിനിമയുടെ പേരെങ്കിൽ തമിഴിലത് തൊടരും ആണ്.

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തുടരും റെക്കോർഡുകളെ ഭേദിച്ച് മുന്നേറുകയാണ്. തന്റെ തന്നെ ബ്ലോക് ബസ്റ്റർ സിനിമകളെ മോഹൻലാൽ ഇതിനകം പിന്നിലാക്കി കഴിഞ്ഞു. തരുൺ മൂർത്തി തങ്ങളുടെ പഴയ മോഹൻലാലിനെ തിരികെ കൊണ്ടുവന്നെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. അത് അന്വർത്ഥമാക്കുന്ന പ്രകടനമാണ് ബോക്സ് ഓഫീസിൽ അടക്കം നടക്കുന്നതും. കേരളത്തിൽ തുടരും മികച്ച മൗത്ത് പബ്ലിസിറ്റിയോടെ മുന്നേറുമ്പോൾ തമിഴിലും വരവറിയിക്കാൻ മോഹൻലാൽ ചിത്രം ഒരുങ്ങുകയാണ്. 

മലയാളത്തിൽ തുടരും എന്നാണ് സിനിമയുടെ പേരെങ്കിൽ തമിഴിലത് തൊടരും ആണ്. മെയ് 9ന് തമിഴ് ഡബ്ബിം​ഗ് പതിപ്പ് തിയറ്ററുകളിൽ എത്തും. മോഹൻലാൽ തന്നെയാണ് തന്റെ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തുടരുവിലെ പ്രധാന രം​ഗങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ട്രെയിലർ.  

ഏപ്രിൽ 25ന് ആയിരുന്നു തുടരും തിയറ്ററുകളിൽ എത്തിയത്. പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. പതിനഞ്ച് വർഷത്തിന് ശേഷം ഹിറ്റ് കോമ്പോയായ മോഹൻലാൽ- ശോഭന കൂട്ടുകെട്ട് ഒന്നിച്ചെത്തിയതും പ്രേക്ഷകരിൽ സിനിമയോട് മതിപ്പ് ഉളവാക്കിയിരുന്നു. മോഹൻലാലിനൊപ്പം തന്നെ വില്ലൻ വേഷത്തിലെത്തിയ പ്രകാശ് വർമ്മയ്ക്കും പ്രശംസ ഏറെയാണ്. കെ.ആർ. സുനിലിനൊപ്പം സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ രചിച്ചത്. 

'ഡാ..നമ്മുടെ പടം തകര്‍ത്തോടുകയാ'; എഡിറ്റർ നിഷാദ് യൂസഫിനെ ഓർത്ത് തരുൺ മൂർത്തി

എമ്പുരാന്‍ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ഇന്‍റസ്ട്രി ഹിറ്റായി മാറിയിരുന്നു. ബിസിനസ് അടക്കം 325 കോടി എമ്പുരാന്‍ നേടിയെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. ചിത്രം നിലവില്‍ ഒടിടിയല്‍ സ്ട്രീമിംഗ് തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

എല്ലാം നുണയെന്ന് ജയസൂര്യ; പരസ്യം ചെയ്യാൻ വരുന്നവർ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ, കൃത്യമായ നികുതി അടയ്ക്കുന്നയാളെന്ന് പ്രതികരണം
ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്