അമ്പതിലേക്ക് ലൂസിഫര്‍; സന്തോഷം പങ്കുവച്ച് മോഹൻലാലും പൃഥ്വിരാജും

Published : May 03, 2019, 05:11 PM ISTUpdated : May 03, 2019, 06:22 PM IST
അമ്പതിലേക്ക്  ലൂസിഫര്‍; സന്തോഷം പങ്കുവച്ച് മോഹൻലാലും പൃഥ്വിരാജും

Synopsis

മോഹൻലാലിനെ നായകനാക്കി, പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ചിത്രം 50 ദിവസത്തിലേക്ക് എത്തുന്ന സന്തോഷവാര്‍ത്തയാണ് മോഹൻലാലും പൃഥ്വിരാജും അറിയിക്കുന്നത്.  ഇപ്പോഴും മികച്ച പ്രതികരണത്തോടെയാണ് ചിത്രം തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. 150 കോടി സ്വന്തമാക്കിയെന്ന റെക്കോര്‍ഡും ചിത്രത്തിനുണ്ട്. മോഹൻലാലിന്റെ തന്നെ പുലിമുരുകൻ ആണ് ആദ്യമായി 150 കോടിയിലധികം നേടുന്ന മലയാള ചിത്രം.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്‍ട്രീയപ്രവര്‍ത്തകനായിട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തിയത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. വിവേക് ഒബ്‍റോയ് അടക്കം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു.

PREV
click me!

Recommended Stories

ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍
'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ