'ആലിൻ ഇനിയും ജീവിക്കും, പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും'; കുറിപ്പ് പങ്കുവച്ച് മോഹൻലാൽ

Published : Feb 14, 2026, 03:20 PM IST
Mohanlal about Alin Sherin

Synopsis

ആലിൻ ഷെറിന്റെ അവയവദാനത്തെ കുറിച്ച് മോഹൻലാൽ പങ്കുവക്കച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. Mohanlal shares note about Alin Sherin.

മല്ലപ്പള്ളി സ്വദേശികളുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്കാണ് പുതുജീവിതം നൽകുന്നത്. ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ എത്തിച്ച അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയിൽ കരൾ മാറ്റിവെക്കുന്നത്. 

അതി സങ്കീർണമായ ശസ്ത്രക്രിയ തുടരുകയാണ്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പത്തു വയസ്സുള്ള കുട്ടിക്കാണ് ദാനം ചെയ്തത്. ഹൃദയ വാൽവ് ശ്രീചിത്ര ആശുപത്രിയിലും നേത്രപടലങ്ങൾ അമൃത ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ആലിൻ ഷെറിനെ കുറിച്ച് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞതെന്നും കുഞ്ഞിന്റെ മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണെന്നും മോഹൻലാൽ കുറിച്ചു.

'മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ'

"തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും." മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

മോളിവുഡ് ടൈംസ് റിലീസ് ഡേറ്റിൽ മാറ്റം, ഒരു ദിവസം മുന്നേ എത്തുന്നു, വാലന്റൈൻ ഡേ പോസ്റ്റുമായി നസ്‍ലെൻ
ഒറ്റ ദിവസം മൂന്ന് അപ്ഡേറ്റുകളുമായി ഞെട്ടിച്ച് 'കാട്ടാളൻ'! ആദ്യ ഗാനം വാലന്‍റൈൻസ് ദിനത്തിൽ; മ്യൂസിക്, ഡിജിറ്റൽ, സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷൻ റൈറ്റ്സ് വിവരങ്ങളും പുറത്ത്