വളഞ്ഞുപുളഞ്ഞ മലമ്പാത, ആനവണ്ടി, സൈഡ് സീറ്റില്‍ ഏകാന്ത യാത്ര...; നവോദയയിലേക്കുള്ള യാത്ര ഓർത്തെടുത്ത് മോഹൻലാൽ

Published : Feb 27, 2026, 11:49 AM IST
Mohanlal

Synopsis

പ്രിയദർശൻ സംവിധാനം ചെയ്ത കെ.എസ്.ആർ.ടി.സിയുടെ പുതിയ പരസ്യചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചു. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയുടെ ഓഡിഷനായി ആനവണ്ടിയിൽ നടത്തിയ യാത്രയും അത് തന്റെ അഭിനയ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവന്നതും അദ്ദേഹം ഓർത്തെടുക്കുന്നു.

തിരുവനന്തപുരം: മോഹൻലാൽ അഭിനയിച്ച കെ.എസ്.ആർ.ടി.സിയുടെ പരസ്യചിത്രം പുറത്തിറങ്ങി. തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ മോഹൻലാലാണ് ഒന്നര മിനിറ്റ് നീളുന്ന ചിത്രം പുറത്തിറക്കിയത്. പ്രിയദർശനാണ് പരസ്യ ചിത്രം സംവിധാനം ചെയ്തത്. തൊടുപുഴയിലായിരുന്നു ചിത്രീകരണം. കെ.എസ്.ആർ.ടി.സിയിൽ താൻ മ‍ഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ ഓഡിഷനായി തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ ആനവണ്ടി യാത്രകൾ ഓർത്തെടുക്കുന്നതാണ് പ്രമേയം. ‘’യാത്രയുടെ വിരസത മാറ്റാൻ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക എന്നൊരു സ്വഭാവം ഉണ്ടായിരുന്നു. ഒരുപക്ഷേ അതായിരിക്കാം തന്റെ അഭിനയകലയുടെ ബാലപാഠങ്ങൾ . ആലപ്പുഴയിൽ ഇറങ്ങി, നവോദയയിലേക്ക് നടക്കുമ്പോൾ ആ ബസും, അതിലെ യാത്രക്കാരും തനിക്ക് ആശംസ പറയുന്ന പോലെ തോന്നി. അഭിനയ പരീക്ഷ കഴിഞ്ഞ് മടങ്ങിയതും പ്രിയപ്പെട്ട ആനവണ്ടിയിൽ തന്നെ. പോയ ഞാനല്ലായിരുന്നു തിരിച്ചുവന്നത്. എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടീ നിനക്ക് നന്ദി. ഇതുപോലുള്ള ശുഭമുഹൂർത്തങ്ങൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെ.എസ്.ആർ.ടി.സി എന്നെന്നും ഉണ്ടാകട്ടെ''- മോഹന്‍ലാല്‍ പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കോടതി വിധിയോട് അനാദരവ്; കേരള സ്റ്റോറി 2ൻ്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവർത്തകർ
പിണറായി 2.0 സിനിമയുടെ പ്രൊമോഷൻ നന്നായി, അതിന് മോഹൻലാൽ എന്ന മനുഷ്യൻ കൂട്ട് നിൽക്കരുതായിരുന്നു: അഖില്‍ മാരാർ