'ബോക്സ് ഓഫീസിലെ ഒരേയൊരു രാജാവ്'; വെറും 58 മണിക്കൂർ, നേടിയത് 100 കോടി; ദൃശ്യവിസ്മയം തുടർന്ന് മലയാളത്തിന്റെ മോഹൻലാൽ

Published : May 23, 2026, 08:10 PM IST
Mohanlal

Synopsis

എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്. Mohanlal starrer Drishyam 3 collects 100 cr within 58 hours from worldwide box office

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടം സ്വന്തമാക്കി ദൃശ്യം 3. ഇതോടെ എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 100 കോടി നേട്ടം സ്വന്തമാക്കുന്ന മലയാള സിനിമ എന്ന റെക്കോർഡ് ആണ് ദൃശ്യം 3 സ്വന്തമാക്കുന്നത്. രണ്ട് ദിവസങ്ങൾ കൊണ്ടായിരുന്നു എമ്പുരാൻ100 കോടി നേട്ടം സ്വന്തമാക്കിയത്. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3 മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ബുക്ക് മൈ ഷോയിൽ അടക്കം വലിയ ചലനമാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ൽ മോഹൻലാലിന്റെ ജന്മദിനത്തിലാണ് റിലീസ് ചെയ്തത്. ഇത് മോഹൻലാലിനുള്ള പിറന്നാൾ സമ്മാനമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം ഒടിടിയിൽ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീം ചെയ്യുക. യേറ്റർ പ്രദർശനത്തിന് ശേഷമായിരിക്കും ഇതേ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുന്നത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും. അതേസമയം തരുൺ മൂർത്തി സംവിധാനം ചെയുന്ന അതിമനോഹരമാണ് മോഹൻലാലിന്റേതായി ചിത്രീകരണം നടക്കുന്ന സിനിമ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഗൂഢാലോചന നടന്നത് എനിക്കെതിരെ, അമ്മ എക്സിക്യൂട്ടീവ് പിരിച്ചു വിട്ടാൽ അത്രയും നല്ലത്'; തുറന്നടിച്ച് അൻസിബ
'താങ്കൾ ആരുടെ ശബ്ദത്തിലാണ് അൻസിബയെ ജിഹാദിയെന്ന് വിളിച്ചതെന്നറിയില്ല..'; ടിനി ടോമിനെ പരിഹസിച്ച് എംഎ നിഷാദ്