കളംനിറയാൻ ഖുറേഷി, അമേരിക്കയില്‍ നിന്നുള്ള വീഡിയോയില്‍ സ്റ്റൈലായി മോഹൻലാല്‍

Published : Mar 06, 2024, 01:17 PM ISTUpdated : Mar 09, 2024, 11:26 AM IST
കളംനിറയാൻ ഖുറേഷി, അമേരിക്കയില്‍ നിന്നുള്ള വീഡിയോയില്‍ സ്റ്റൈലായി മോഹൻലാല്‍

Synopsis

എമ്പുരാന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

മോഹൻലാലിന്റേതായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മലയാളത്തിന്റെ നിരവധി വമ്പൻ താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എമ്പുരാൻ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നുതെന്നുമാണ് സൂചന. അമേരിക്കയില്‍ എമ്പുരാന്റെ ചിത്രീകരണത്തിനെത്തിയ മോഹൻലാലിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രധാന ഒരു വേഷത്തിലുള്ള ഇന്ദ്രജിത്തും അടുത്തിടെ യുഎസ്സില്‍ എത്തിയിരുന്നു. ഗോവര്‍ദ്ധൻ എന്ന ഒരു നിര്‍ണായക കഥാപാത്രത്തെയായിരുന്നു ഇന്ദ്രജിത്ത് മോഹൻലാലിന്റെ ലൂസിഫറില്‍ അവതരിപ്പിച്ചിരുന്നത്. ലൂസിഫറിലെ നായകനായ സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തിന്റെ ഭൂതകാലം കണ്ടെത്തുന്നത് ഗോവര്‍ദ്ധനായിരുന്നു. ഗോവര്‍ദ്ധനാണ് സ്റ്റീഫൻ നെടുമ്പള്ളിക്ക് ലൂസിഫര്‍ സിനിമയില്‍ ഖുറേഷി എബ്രഹാം എന്ന ഒരു ഐഡന്റിറ്റി ഉണ്ടെന്ന് കണ്ടെത്തുന്നത്. ഗോവര്‍ദ്ധനായുള്ള ഇന്ദ്രജിത്തായിരുന്നു മോഹൻലാലിന്റെ ലൂസിഫറിന്റെ കഥയുടെ ഗതി മാറ്റിയത്. വീണ്ടുമെത്തുമ്പോള്‍ ഇന്ദ്രജിത്തിന്റെ ഗോവര്‍ദ്ധൻ എമ്പുരാന്റെ കഥയില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഇന്ദ്രജിത്ത് മോഹൻലാലിന്റെ എമ്പുരാൻ സിനിമയുടെ സെറ്റില്‍ ജോയിൻ ചെയ്‍തു എന്നത് ആരാധകര്‍ക്ക് ആവേശമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ്.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്നും റിപ്പോര്‍ട്ടുണ്ട്.. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകും. ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യുമുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും വമ്പൻ താരങ്ങളുണ്ടാകും.

Read More: ഇടമില്ലാതെ മോഹൻലാലും മമ്മൂട്ടിയും, വിദേശ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ആ സൂപ്പർ താരം, ചിത്രങ്ങൾ ഇവ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക