Latest Videos

സാധാരണക്കാരനായി മോഹൻലാല്‍, 'എല്‍ 360' ഫോട്ടോ പുറത്ത്

By Web TeamFirst Published Apr 30, 2024, 5:33 PM IST
Highlights

സംവിധായകൻ തരുണ്‍ മൂര്‍ത്തിയുടെ മോഹൻലാല്‍ ചിത്രമാണ് എല്‍ 360.

മോഹൻലാല്‍ നായകനായി വേഷമിടുന്ന പുതിയ ചിത്രം ചിത്രീകരണം പുരോഗമിക്കുകയാണ്. എല്‍ 360 എന്നാണ്  മോഹൻലാല്‍ ചിത്രത്തിന്റെ വിശേഷണപ്പേര്. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാല്‍ ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ തരുണ്‍ മൂര്‍ത്തിയുടേതായി ഒരുങ്ങുന്ന ചിത്രത്തിലെ നായകൻ മോഹൻലാലിന്റെ ഒരു  വേറിട്ട ഫോട്ടോ പ്രചരിക്കുന്നതാണ് ചര്‍ച്ചയാകുന്നത്.

ചിത്രീകരണ സ്ഥലത്തു നിന്നുള്ള ഒരു ഫോട്ടോയാണ് മോഹൻലാലിന്റേതായി പ്രചരിക്കുന്നത്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. എല്‍ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താൻ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മോഹൻലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

നിര്‍മാണം എം രഞ്‍ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍.  സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദായ ചിത്രം എല്‍ 360ന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.

Read More: അത്ഭുതപ്പെടുത്തി ഫഹദിന്റെ ആവേശം, കേരള കളക്ഷനിലെ റെക്കോര്‍ഡിന് കുറച്ച് തുക മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!