
മോഹൻലാലിന്റെ എക്കാലത്തെയും മികച്ച മൂന്ന് ചിത്രങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഭ്രമരവും തന്മാത്രയും പ്രണയവും. നടൻ എന്ന നിലയില്‍ ആ ചിത്രങ്ങളില്‍ മോഹൻലാല്‍ അടയാളപ്പെട്ടിരുന്നു. സംവിധാനം ബ്ലസി ആയിരുന്നു. മോഹൻലാലിനെ നായകനാക്കി ബ്ലസിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ആലോചനകള്‍ നടക്കുന്നു എന്നാണ് പുതുതായി സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച.
സംവിധായകൻ ബ്ലസിയുടെ പുതിയ ഒരു ചിത്രത്തില്‍ മോഹൻലാല്‍ നായകനായേക്കും എന്ന് നിര്‍മാതാവ് പി കെ സജീവ് അഭിമുഖത്തില്‍ പ്രചരിക്കുന്നതായാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. അഭിമുഖത്തിന്റെ ആധികാരികത വ്യക്തമല്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണവുമുണ്ടായിട്ടില്ല. എന്നാല്‍ വീണ്ടും ബ്ലസിയുടെ ഒരു ചിത്രത്തില്‍ മോഹൻലാല്‍ നായകനാവുമ്പോള്‍ വിസ്‍യിപ്പിക്കുന്ന ഒന്നാകും എന്ന പ്രതീക്ഷയില്‍ ഔദ്യോഗിക പ്രഖ്യാപനത്തായി കാത്തിരിക്കുകയാണ് ആരാധകര്‍.
നടൻ മോഹൻലാല്‍ നേരിലൂടെ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. താരഭാരങ്ങള്‍ക്കപ്പുറത്ത് മികച്ച പ്രകടനം നടത്താവുന്ന ചിത്രങ്ങളാകും മോഹൻലാല്‍ ഇനി സ്വീകരിക്കുക എന്നും പ്രതീക്ഷയുണ്ട്. മലയാളത്തിന്റെ മികച്ച ഒട്ടേറെ സംവിധായകരുടെ ചിത്രങ്ങളില്‍ മോഹൻലാലിനെ കാണാൻ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്ന മലൈക്കോട്ടൈ വാലിബൻ വലിയ പ്രതീക്ഷകളുണര്‍ത്തുന്നതും അതിനാലാണ്.
സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ വൻ വിജയമായി. ആഗോളതലത്തില്‍ മോഹൻലാലിന്റെ നേര് 84 കോടി രൂപയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ ആത്മവിശ്വാസമില്ലാത്ത നായകനെയാണ് മോഹൻലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത് എന്നതിനാല്‍ ആ വൈവിധ്യം പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നു. രണ്ടും കല്‍പ്പിച്ച് മോഹൻലാല്‍ വേറിട്ട കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ബ്ലസിയെ പോലെ കലാമൂല്യത്തിനും പ്രധാന്യം നല്‍കുന്ന സംവിധായകരും സമീപിച്ചാല്‍ മികച്ച ചിത്രങ്ങള്‍ മലയാളത്തിന് ലഭിക്കുന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
Read More: കിന്നാരത്തുമ്പികള്‍ക്ക് ആകെ ലഭിച്ച പ്രതിഫലം എത്ര?, വെളിപ്പെടുത്തി നടി ഷക്കീല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ