Latest Videos

ശ്രീകുമാര്‍ മേനോന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍; 'ഒടിയന്‍, നടനെന്ന നിലയില്‍ എടുത്തുപറയാവുന്ന സിനിമ'

By Web TeamFirst Published Sep 22, 2019, 8:39 PM IST
Highlights

"ഒരുപാട് കാര്യങ്ങള്‍ ആ സിനിമയെച്ചൊല്ലി ഉണ്ടായി. പക്ഷേ അതിനെയൊക്കെ മാറ്റിവച്ചുകൊണ്ട് മലയാളികള്‍ ആ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണ്."

ഒടിയന്‍ തന്റെ അഭിനയജീവിതത്തില്‍ എടുത്തുപറയാവുന്ന സിനിമയാണെന്ന് മോഹന്‍ലാല്‍. ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി എന്നീ സിനിമകളുടെ വിജയാഘോഷവും മരയ്ക്കാര്‍, എംപുരാന്‍, ബറോസ് എന്നീ സിനിമകള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളും ഒരുമിച്ച് നടന്ന വേദിയില്‍ സദസ്സിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഒരുപാട് കാര്യങ്ങള്‍ ആ സിനിമയെച്ചൊല്ലി ഉണ്ടായെന്നും എന്നാല്‍ അതിനെയൊക്കെ മാറ്റിവച്ചുകൊണ്ട് മലയാളികള്‍ ആ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'ആശീര്‍വാദത്തോടെ ലാലേട്ടന്‍' എന്ന പേരിലായിരുന്നു പരിപാടി.

'മറ്റ് സിനിമകളെപ്പോലെ തന്നെ സംഭവിച്ച ഒരു സിനിമയാണ് ഒടിയനും എന്ന് നമുക്ക് വിശ്വസിക്കാം. പക്ഷേ എനിക്ക് ആ ചിത്രം ഒരുപാട് നന്മകള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്റെ ജീവിതത്തിന്റെ വീക്ഷണങ്ങള്‍ മാറിയിട്ടുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ ആ സിനിമ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ശ്രീകുമാറിനും ഹരികൃഷ്ണനും ആന്റണിക്കും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഒരുപാട് കാര്യങ്ങള്‍ ആ സിനിമയെച്ചൊല്ലി ഉണ്ടായി. പക്ഷേ അതിനെയൊക്കെ മാറ്റിവച്ചുകൊണ്ട് മലയാളികള്‍ ആ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണ്. തീര്‍ച്ഛയായും ശ്രീകുമാറിന്റെ കഠിനശ്രമം ആ സിനിമയുടെ പിന്നിലുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് എന്റെ ജീവിതത്തില്‍ എടുത്തുപറയാവുന്ന സിനിമകളില്‍ ഒന്നായിമാറി ഒടിയന്‍. അതിന് നന്ദി ശ്രീകുമാര്‍. ഈ സിനിമ കണ്ട് ഞങ്ങളെ അനുഗ്രഹിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി പറയുന്നു,' മോഹന്‍ലാല്‍ പറഞ്ഞു.

click me!