സിനിമയല്ല, വേറിട്ട മേഖലയില്‍ ചുവടുറപ്പിക്കാൻ മോഹൻലാലിന്റെ മകള്‍

Published : Jan 29, 2020, 02:30 PM IST
സിനിമയല്ല, വേറിട്ട മേഖലയില്‍ ചുവടുറപ്പിക്കാൻ മോഹൻലാലിന്റെ മകള്‍

Synopsis

സിനിമയിലേക്കല്ല, മറ്റൊരു മേഖലയിലേക്ക് സജീവമാകാൻ മോഹൻലാലിന്റെ മകള്‍ വിസ്‍മയ.

സിനിമാ മേഖലയിലടക്കമുള്ള പ്രമുഖരുടെ മക്കള്‍ വളര്‍ന്നുവലുതാകുമ്പോള്‍ അവര്‍ ജനങ്ങളില്‍ നിന്നും മറ്റുമൊക്കെ നേരിടുന്ന ഒരു ചോദ്യമുണ്ട്. മാതാപിതാക്കളുടെ വഴിയേ തന്നെയാണോ സഞ്ചാരമെന്ന്. മാതാപിതാക്കളുടെ തൊഴില്‍ മേഖല തന്നെയാണോ തെരഞ്ഞെടുക്കുന്നത് എന്ന്. മോഹൻലാലിന്റെ മക്കളായ പ്രണവ് മോഹൻലാലും വിസ്‍മയയും ഏതു മേഖലയിലേക്കാകും എത്തുകയെന്നും ആരാധകര്‍ ചോദിക്കാറുണ്ടായിരുന്നു. ഒടുവില്‍ പ്രണവ് മോഹൻലാല്‍ സിനിമയിലേക്ക് തന്നെ എത്തിയപ്പോള്‍ മകള്‍ വിസ്‍മയ മറ്റൊരു മേഖല തെരഞ്ഞെടുത്തിരിക്കുകയാണ്.

പ്രണവ് സഹസംവിധായകനായി തുടങ്ങിയാണ് നായകനായി മാറിയത്. അതേസമയം വിസ്‍മയ എഴുത്തിന്റെ വഴിയിലേക്കാണ്. അഭിനയമല്ല തന്റെ ഇഷ്‍ട മേഖല എന്ന് വ്യക്തമാക്കുകയാണ് വിസ്‍മയ. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്‍തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിസ്‍മയ. ഗ്രെയിൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്‍തകത്തിന് പേരിട്ടത്. പുസ്‍തകത്തിന്റെ വിവരങ്ങള്‍ ഉടൻ പുറത്തുവിടുമെന്നും വിസ്‍മയ പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാത്തിരിപ്പിന് വിരാമം!, റോക്കിങ് സ്റ്റാർ യഷ് നായകനാകുന്ന ‘ടോക്സിക്’ റിലീസിന് ഇനി ഒരാഴ്ച; ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കും
വിശ്വനാഥ് ആൻഡ് സൺസ് ആഗോള കളക്ഷനില്‍ ആ മാന്ത്രിക സംഖ്യ കടന്നു