മോഹൻലാല്‍ സംവിധാനം ചെയ്യുന്നത് ഒറ്റ സിനിമയല്ല!

By Web TeamFirst Published Apr 22, 2019, 11:47 AM IST
Highlights

മോഹൻലാല്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ചിത്രത്തിലെ നായകനായി അഭിനയിക്കുക മോഹൻലാല്‍ തന്നെയാണ്.  ബറോസ്സ്- ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്ന കഥയാണ് മോഹൻലാല്‍ സിനിമയാക്കുന്നത്. മോഹൻലാല്‍ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ എങ്ങനെയായിരിക്കും സിനിമയെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. എന്നാല്‍ സിനിമ ഒരു ഭാഗത്തില്‍ അവസാനിക്കുന്നതല്ലെന്നാണ്

മോഹൻലാല്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ചിത്രത്തിലെ നായകനായി അഭിനയിക്കുക മോഹൻലാല്‍ തന്നെയാണ്.  ബറോസ്സ്- ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്ന കഥയാണ് മോഹൻലാല്‍ സിനിമയാക്കുന്നത്. മോഹൻലാല്‍ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ എങ്ങനെയായിരിക്കും സിനിമയെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. എന്നാല്‍ സിനിമ ഒരു ഭാഗത്തില്‍ അവസാനിക്കുന്നതല്ലെന്നാണ് മോഹൻലാലിന്റെ കുറിപ്പിലൂടെ തന്നെ മനസ്സിലാകുന്നത്. ബോറസ് ഒരു തുടര്‍ സിനിമയായിട്ടായിരിക്കും സൃഷ്‍ടിക്കപ്പെടുകയെന്നാണ് മോഹൻലാല്‍ പറയുന്നത്.

ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വർഷങ്ങളായി അയാൾ അത് കാത്ത് സൂക്ഷിക്കുന്നു. യഥാർഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമേ അയാള്‍ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും. അതിന്റെ രസങ്ങളുമാണ് കഥയെന്ന് മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ഗോവയിലായിരിക്കും ഈ സിനിമ ചിത്രീകരിക്കുക. അതിനുള്ള സ്ഥലങ്ങളെല്ലാം കണ്ടുകഴിഞ്ഞു. ഒരുപാട് വിദേശ അഭിനേതാക്കൾ വേണം. പ്രത്യേകിച്ചും ആ കുട്ടി. ഇതിന് വേണ്ടിയുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ബറോസ്സ് ഒരു തുടർ സിനിമ ആയിട്ടായിരിക്കും സൃഷ്‍ടിക്കപ്പെടുക- മോഹൻലാല്‍ പറയുന്നു.

click me!