മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടം! ഒടിടിയില്‍ മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡുമായി മോഹന്‍ലാല്‍

Published : Jun 01, 2025, 08:59 AM IST
മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടം! ഒടിടിയില്‍ മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡുമായി മോഹന്‍ലാല്‍

Synopsis

 മെയ് 30 നാണ് തുടരും സ്ട്രീമിംഗ് ആരംഭിച്ചത്

ഒരേ സിനിമയ്ക്ക് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തം ആവാറുണ്ട്. തിയറ്ററില്‍ വലിയ കൈയടി നേടിയ ചിത്രങ്ങള്‍ ഒടിടിയില്‍ എത്തുമ്പോള്‍ പലപ്പോഴും തണുപ്പന്‍ പ്രതികരണങ്ങളും ചിലപ്പോഴൊക്കെ വിമര്‍ശനങ്ങളും വരാറുണ്ട്. നേരെ തിരിച്ചും സംഭവിക്കാറുണ്ട്. എന്നാല്‍ തിയറ്ററിലും ഒടിടിയിലും ഒരേ പോലെ പ്രതികരണങ്ങള്‍ ലഭിക്കുന്ന ചിത്രങ്ങളുമുണ്ട്. ആ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായ തുടരും. തിയറ്ററിലെ വമ്പന്‍ പ്രതികരണങ്ങള്‍ക്കും റെക്കോര്‍ഡ് കളക്ഷനും പിന്നാലെ 36-ാം ദിവസം, മെയ് 30 നാണ് ചിത്രം ഒടിടിയില്‍ എത്തിയത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ സ്ട്രീമിംഗ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തിയിരുന്നു. മറുഭാഷാ പ്രേക്ഷകരില്‍ നിന്ന് ലഭിച്ച വമ്പന്‍ പ്രതികരണമാണ് തുടരും ഒടിടി റിലീസിനെ ശ്രദ്ധേയമാക്കുന്നത്. എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ഒടിടി റിലീസിന് പിന്നാലെ മറുഭാഷാ പ്രേക്ഷകരുടെ തുടരും അഭിപ്രായങ്ങള്‍ നിറഞ്ഞ് കവിയുകയാണ്. ഒപ്പം തുടരുമിന് മുന്‍പ് ഇതേ പ്ലാറ്റ്‍ഫോമിലൂടെ എത്തിയ മറ്റൊരു മോഹന്‍ലാല്‍ ചിത്രമായ എമ്പുരാനും ഇപ്പോഴും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ട്. 

തിയറ്ററില്‍ 28 ദിവസത്തെ ഗ്യാപ്പിലാണ് എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ എത്തിയത്. തുടരുമില്‍ നിന്ന് വിഭിന്നമായി വന്‍ പ്രീ റിലീസ് പബ്ലിസിറ്റിയോടെ എത്തിയ ചിത്രമായിരുന്നു എമ്പുരാനെങ്കില്‍ തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഏപ്രില്‍ 24 ന് ആയിരുന്നു ജിയോ ഹോട്ട്സ്റ്റാറിലൂടെത്തന്നെ ചിത്രത്തിന്‍റെ ഒടിടി റിലീസ്. സ്ട്രീമിംഗ് തുടങ്ങി ഒരു മാസം പിന്നിടുമ്പോഴും ചിത്രം ജിയോ ഹോട്ട്സ്റ്റാറിന്‍റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ട്. അത് മലയാളത്തില്‍ മാത്രമല്ല, മറുഭാഷകളിലും ആണ് എന്നതാണ് കൗതുകം. ഒപ്പം ഒരേ സമയം രണ്ട് സിനിമകള്‍ ഒരേ ഒടിടിയില്‍ വിവിധ ഭാഷകളിലെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നില്‍ക്കുന്നു എന്നത് മോഹന്‍ലാലിന് ലഭിച്ച അപൂര്‍വ്വ നേട്ടവുമാണ്.

ജിയോ ഹോട്ട്സ്റ്റാറിന്‍റെ മലയാളം സിനിമകളുടെ ലിസ്റ്റിലേക്ക് പോയാല്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരും ആണ്. രണ്ടാമത് എമ്പുരാനും. തമിഴില്‍ തുടരും മൂന്നാമതും എമ്പുരാന്‍ പത്താമതും. തെലുങ്കില്‍ തുടരും ഒന്നാമത്, എമ്പുരാന്‍ ഒന്‍പതാമത്. ഹിന്ദിയില്‍ തുടരും മൂന്നാമത്, എമ്പുരാന്‍ നാലാമത്. കന്നഡയില്‍ തുടരും ഒന്നാമത്, എമ്പുരാന്‍ നാലാമത് ഇങ്ങനെയാണ് ട്രെന്‍ഡിംഗ് ലിസ്റ്റിലെ നേട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം