പ്രതികരിച്ച് മോഹിനി ഡേ: 'സ്വകാര്യതയും സാഹചര്യവും മാനിക്കണം, എആർ റഹ്മാൻ തനിക്ക് അച്ഛനെ പോലെ'

Published : Nov 25, 2024, 11:08 PM ISTUpdated : Nov 25, 2024, 11:31 PM IST
പ്രതികരിച്ച് മോഹിനി ഡേ: 'സ്വകാര്യതയും സാഹചര്യവും മാനിക്കണം, എആർ റഹ്മാൻ തനിക്ക് അച്ഛനെ പോലെ'

Synopsis

എആർ റഹ്മാൻ്റെ വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മോഹിനി ഡേ

ചെന്നൈ: എ.ആർ.റഹ്മാൻ അച്ഛനെ പോലെയെന്ന് മോഹിനി ഡേ. റഹ്മാന്റെ വക്കീൽ നോട്ടീസിനും സൈറയുടെ ശബ്ദസന്ദേശത്തിനും പിന്നാലെയാണ്‌ ഗിത്താറിസ്റ്റായ മോഹിനിയുടെ പ്രതികരണം. എട്ടര വർഷം റഹ്മാന്റെ ബാൻഡിലംഗമായിരുന്നു മോഹിനി. അഞ്ച് വർഷം മുൻപ് താൻ അമേരിക്കയിലേക്ക് മാറിയെന്നും എ.ആർ റഹ്മാന്റെ മകളുടെ പ്രായം ആണ്‌ തനിക്കെന്നും പറഞ്ഞ മോഹിനി, റഹ്മാനോട് ഏറെ സ്നേഹവും ആദരവും ഉണ്ടെന്നും പറഞ്ഞു.തന്നെ സ്വാധീനിച്ച പലരിൽ ഒരാളാണ് എ.ആർ റഹ്മാൻ. ദയവു ചെയ്ത് ഞങ്ങളുടെ സ്വകാര്യതയും സാഹചര്യവും മാനിക്കണമെന്നും മോഹിനി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു. 

എആർ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയുന്നതായി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷം, എആര്‍ റഹ്മാന്‍റെ ട്രൂപ്പിലെ മുൻ അംഗമായ മോഹിനി ഡേയും ഭർത്താവിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു.  സംഗീതസംവിധായകനായ ഭർത്താവ് മാർക്ക് ഹാർട്ട്‌സുച്ചുമായി ബന്ധം അവസാനിപ്പിക്കുന്നതായാണ് പ്രഖ്യാപിച്ചത്. 29 കാരിയായ മോഹിനി, കൊൽക്കത്തയിൽ നിന്നുള്ള ഒരു ബാസ് പ്ലെയറാണ്. ഗാൻ ബംഗ്ലയുടെ വിൻഡ് ഓഫ് ചേഞ്ചിന്‍റെ ഭാഗമാണ് ഇവര്‍. ലോകമെമ്പാടുമുള്ള 40-ലധികം ഷോകളിൽ എആര്‍ റഹ്മാനൊപ്പം മോഹിനി ഭാഗമായിട്ടുണ്ട്. 2023 ഓഗസ്റ്റിൽ മോഹിനി ആദ്യ ആൽബം പുറത്തിറക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ