കുടുംബങ്ങളുടെ പ്രിയം നേടാന്‍ ഈ ചിത്രം; 'മോമോ ഇന്‍ ദുബായ്' മോഷന്‍ പോസ്റ്റര്‍

Published : Nov 15, 2022, 10:34 AM IST
കുടുംബങ്ങളുടെ പ്രിയം നേടാന്‍ ഈ ചിത്രം; 'മോമോ ഇന്‍ ദുബായ്' മോഷന്‍ പോസ്റ്റര്‍

Synopsis

ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന ചിത്രം

അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്​ലം സംവിധാനം ചെയ്യുന്ന മോമോ ഇന്‍ ദുബായ്‌ എന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തെത്തി.
ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന മോമോ ഇന്‍ ദുബായ് ഒരു ചിൽഡ്രന്‍സ്- ഫാമിലി ചിത്രമാണ്. ശിശുദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സക്കരിയ, ഹാരിസ് ദേശം, പി ബി അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് മോമോ ഇന്‍ ദുബായ് നിര്‍മ്മിച്ചിരിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത് പുരുഷു നിർവഹിക്കുന്നു. ബി കെ ഹരിനാരായണൻ, ഡോ. ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിർമാതാവാവുന്ന ചിത്രം കൂടിയാണിത്. 

എഡിറ്റിംഗ് രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനിംഗ് ഗോകുല്‍ ദാസ്, മോഹൻദാസ്, മേക്കപ്പ് മുഹമ്മദ് അനിസ്, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ് സിനറ്റ്​ സേവ്യര്‍, പരസ്യകല പോപ്കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍ വിക്കി & കിഷന്‍, കാസ്റ്റിംങ്ങ് ഡയറക്ടര്‍ നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോഡിനേഷന്‍ ഗിരീഷ് അത്തോളി, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ലക്ഷങ്ങളുടെ സഹായഹസ്‍തവുമായി ദുല്‍ഖര്‍; 'ട്രീ ഓഫ് ലൈഫ്' പദ്ധതിക്ക് തുടക്കം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിയറ്ററില്‍ മിസ് ആയോ? 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം? ഔദ്യോ​ഗിക പ്രഖ്യാപനം
'അന്ന് ലാലേട്ടന്‍ ആദ്യമായി ദേഷ്യപ്പെട്ടു, അതായിരുന്നു കാരണം'; 'തുടരും' ചിത്രീകരണാനുഭവം പറഞ്ഞ് ശ്രീജിത്ത് രവി