
മുംബൈ: നടി നവ്യ നായരുമായി അടുത്തബന്ധമുണ്ടെന്ന് അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥന്‍റെ മൊഴി. കൊച്ചിയിൽ പോയി പലവട്ടം നടിയെ കണ്ടിട്ടുണ്ടെന്നും ആഭരണങ്ങളടക്കം സമ്മാനമായി നൽകിയിട്ടുണ്ടെന്നുമാണ് ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ദ് ഇഡിയ്ക്ക് മൊഴി നൽകിയത്. ഇക്കാര്യത്തിൽ ഇഡി നടിയോട് വിവരങ്ങൾ തേടി.
മുംബൈയിൽ തന്‍റെ റെഡിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരൻ എന്നത് മാത്രമാണ് പരിചയമെന്നും അതിനപ്പുറം അടുപ്പമില്ലെന്നും നടി മൊഴി നൽകി. മുംബൈയിലെ പരിചയക്കാരൻ എന്ന നിലയ്ക്ക് ഗുരുവായൂരിൽ പോവാൻ നവ്യ പലവട്ടം സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ടെന്ന് നവ്യ നായരുടെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നവ്യയുടെ മകന്‍റെ പിറന്നാൾ ദിനത്തിൽ നൽകിയ സമ്മാനമല്ലാതെ മറ്റൊന്നും നൽകിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു. മുംബൈയിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറായിരുന്നു സച്ചിൻ സാവന്ദ്. ഇക്കഴിഞ്ഞ ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായത്.
നവ്യയുമായി അടുത്ത ബന്ധമെന്ന് അറസ്റ്റിലായ IRS ഉദ്യോഗസ്ഥൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ