വിവാദത്തില്‍ ഇന്ത്യയില്‍ റിലീസ് നിഷേധിച്ചു; ഒടുവില്‍ ഒടിടിയിലേക്ക് വരുന്ന ആ ചിത്രം.!

Published : Jun 07, 2024, 08:19 AM IST
വിവാദത്തില്‍ ഇന്ത്യയില്‍ റിലീസ് നിഷേധിച്ചു; ഒടുവില്‍ ഒടിടിയിലേക്ക് വരുന്ന ആ ചിത്രം.!

Synopsis

10 മില്യൺ ഡോളർ ബജറ്റിൽ നിർമ്മിച്ച മില്യൺ മാൻ ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്തപ്പോൾ ആഗോളതലത്തിൽ 34.5 മില്യൺ ഡോളർ നേടിയിരുന്നു

മുംബൈ: ഇന്ത്യന്‍ തിയറ്ററുകളില്‍ റിലീസ് നഷ്‌ടമായ ദേവ് പട്ടേല്‍ സംവിധാനം ചെയ്ത മങ്കിമാന്‍ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു.  തിയേറ്ററുകളിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ഈ ആക്ഷന്‍ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഇന്ത്യന്‍ പാശ്ചത്തലത്തില്‍ മിത്തോളജിയും ആക്ഷനും സമന്വയിപ്പിച്ചാണ് കഥ പറഞ്ഞിരുന്നത്. 

മങ്കി മാന്‍റെ സ്ട്രീമിംഗ് പ്രീമിയർ 2024 ജൂൺ 14-ന് വെള്ളിയാഴ്ച യുഎസ് വീഡിയോ സ്ട്രീംഗ് പ്ലാറ്റ്ഫോമായ പീക്കോക്കിലാണ്.  സിനിമയുടെ 4K അൾട്രാ എച്ച്‌ഡി, ബ്ലൂ-റേ, ഡിവിഡി പതിപ്പുകൾ ജൂൺ 25-ന് ലഭ്യമാകും. ചിത്രത്തിന്‍റെ എക്സ്റ്റന്‍റഡ് കട്ടായിരിക്കും ഇതില്‍ ലഭ്യമാകുക എന്നാണ് വിവരം. 

ഇന്ത്യയിലെ സിനിമ പ്രേമികള്‍ക്കായി പതിവ് പോലെ പീക്കോക്ക് ഉള്ളടക്കം സാധാരണ ജിയോ സിനിമ വഴിയാണ് ലഭ്യമാക്കുന്നത്. എന്നാല്‍ മങ്കി മാൻ ഇന്ത്യയിൽ സ്ട്രീം ചെയ്യുമോ എന്ന് ഇതുവരെ വ്യക്തമല്ല, ചില പ്രേക്ഷകർക്ക് വിവാദമായി കണക്കാക്കാവുന്ന തീമുകൾ കാരണം ചിത്രത്തിന് രാജ്യത്ത് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നില്ല. 

10 മില്യൺ ഡോളർ ബജറ്റിൽ നിർമ്മിച്ച മില്യൺ മാൻ ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്തപ്പോൾ ആഗോളതലത്തിൽ 34.5 മില്യൺ ഡോളർ നേടിയിരുന്നു. തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പ്, മാർച്ച് 11 ന് സൗത്ത് ബൈ സൗത്ത് വെസ്റ്റിൽ ചിത്രത്തിന്‍റെ വേൾഡ് പ്രീമിയർ ഉണ്ടായിരുന്നു. 

ഗോറില്ല മാസ്‌ക് ധരിച്ച് ഒരു അണ്ടര്‍ ഗ്രൗണ്ട് ഫൈറ്റ് ക്ലബില്‍ പോരാടുന്ന അജ്ഞാതനായ കിഡ് എന്ന കഥാപാത്രമായാണ് പട്ടേൽ ചിത്രത്തിൽ അഭിനയിക്കുന്നത്. കുട്ടിക്കാലത്ത് ജീവിതത്തില്‍ മുറിവുണ്ടാക്കിയവര്‍ക്കെതിരായ പ്രതികാരമാണ് ചിത്രം പറയുന്നത്.

സിക്കന്ദർ ഖേർ, ഷാൾട്ടോ കോപ്ലി, പിതോബാഷ്, ശോഭിത ധൂലിപാല, മകരന്ദ് ദേശ്പാണ്ഡെ, വിപിൻ ശർമ്മ, അശ്വിനി കൽസേക്കർ, അദിതി കൽകുൻ്റെ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സംവിധായകന്‍ ദേവ് പട്ടേല്‍ തന്നെയാണ് പ്രധാന നായകനായി എത്തിയത്. 

'വർഷങ്ങൾക്ക് ശേഷം' ഒരു മാസത്തിനും 25 ദിവസത്തിനും ശേഷം ഒടിടി റിലീസായി

'ലിറ്റിൽ ഹാർട്സ്' സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്; നിഗൂഢത പുറത്തുവരാനുണ്ടെന്ന് നിര്‍മ്മാതാവ്

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു