സെലിബ്രിറ്റി പ്രിവ്യൂ ഷോയിലും ഫസ്റ്റ് ഷോകളിലും ഗംഭീര പ്രതികരണങ്ങളുമായി നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2'

Published : Nov 06, 2026, 01:06 PM IST
mookuthi amman 2 got huge reception after early shows

Synopsis

സുന്ദർ സി സംവിധാനം ചെയ്ത് നയൻതാര നായികയാകുന്ന 'മൂക്കുത്തി അമ്മൻ 2 – മഹാശക്തി' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു.

ചെന്നൈയിൽ നടന്ന സെലിബ്രിറ്റി പ്രിവ്യൂ ഷോയിലും രാവിലെ 6 മണിക്ക് ആരംഭിച്ച ആദ്യദിന പ്രദർശനങ്ങളിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് നയൻതാര ചിത്രം ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ നേടുന്നത്. മികച്ച പ്രതികരണങ്ങൾക്കൊപ്പം എല്ലാ കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച ബുക്കിംഗും ലഭിക്കുന്നുണ്ട്. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് നിർമ്മിച്ച് സുന്ദർ സി രചനയും സംവിധാനവും നിർവഹിച്ച ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ ദൈവികതയും ദൃശ്യവിസ്മയവും സമന്വയിപ്പിക്കുന്ന ബിഗ് സ്ക്രീൻ എന്റർടെയ്‌നറാണ്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിപ്പ് ഹോപ്പ് തമിഴ ആധിയാണ്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. നയൻതാര, ദുനിയ വിജയ്, റെജിന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്, സിംഗപ്പുലി അണ്ണാവി, വി ആർ സ്വാമിനാഥൻ, ശിവകുമാർ എസ്, സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണം ചെയ്യുന്നത്. മാർക്കറ്റിംഗ്: സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഹെഡ്‍മിസ്ട്രസ് സുമംഗല ദേവി' ടൈറ്റിൽ പോസ്റ്റർ എത്തി; ചിത്രീകരണം ഈ മാസം കോഴിക്കോട് തുടങ്ങും
ജയിലർ 2 ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു; എവിടെ കാണാം?