മൂത്തോനിലെ നിവിൻ പോളിയുടെ അഭിനയ പ്രകടനം, മിറര്‍ സീൻ വീഡിയോ പുറത്തുവിട്ടു

Web Desk   | Asianet News
Published : Mar 05, 2020, 05:35 PM IST
മൂത്തോനിലെ നിവിൻ പോളിയുടെ അഭിനയ പ്രകടനം, മിറര്‍ സീൻ വീഡിയോ പുറത്തുവിട്ടു

Synopsis

മൂത്തോൻ എന്ന സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗത്തിന്റെ വീഡിയോ പുറത്തുവിട്ടു.

നിവിൻ പോളി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മൂത്തോൻ. ചിത്രത്തിലെ പ്രകടനത്തിന് നിവിൻ പോളിക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടു.

കണ്ണാടിക്ക് മുമ്പില്‍ നിന്നുള്ള നിവിൻ പോളിയുടെ പ്രകടനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ആ രംഗത്തിലെ അഭിനയത്തെ ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മറ്റൊരു യുവതാരത്തിനും അനുകരിക്കാൻ ആകാത്ത പ്രകടനമാണ് നിവിൻ പോളിയുടേത് എന്ന് ആരാധകര്‍ പറയുന്നു. ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ