വൻ അട്ടിമറി, കുതിച്ചുകയറി മലയാളികളുടെ പ്രിയ താരം, ഒന്നാമൻ തെന്നിന്ത്യൻ സൂപ്പര്‍താരം, ഷാരൂഖിന് സ്ഥാനം നഷ്‍ടമായി

Published : Sep 19, 2025, 04:24 PM IST
Shah Rukh Khan

Synopsis

ഓർമാക്സ് മീഡിയ പുറത്തുവിട്ട ഇന്ത്യയിലെ ജനപ്രിയ നായകന്മാരുടെ പുതിയ പട്ടികയിൽ പ്രഭാസ് ഒന്നാം സ്ഥാനം നിലനിർത്തി. വിജയ് രണ്ടാമതെത്തിയപ്പോൾ, അജിത്ത് കുമാർ മൂന്നാം സ്ഥാനത്തേക്ക് വലിയ മുന്നേറ്റം നടത്തി.

ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. വമ്പൻ മാറ്റങ്ങളാണ് ഇത്തവണ പട്ടികയിലുള്ളത്. മലയാളികളുടെയും പ്രിയപ്പെട്ട താരമായ അജിത്ത് കുമാര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേയ്‍ക്ക് കുതിച്ചുകയറി എന്നതാണ് പ്രധാന മാറ്റം (നേരത്തെ ആറാമതായിരുന്നു). ബോളിവുഡ് നടൻ ഷാരൂഖ് ഖാന് ഒരു സ്ഥാനം നഷ്‍ടമായി നാലാം സ്ഥാനത്തായി.

ഓഗസ്റ്റിലെ ജനപ്രീതിയുടെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയാണ് പ്രമുഖ എന്റര്‍ടെയ്‍ൻമെന്റ് അനലിസ്റ്റുകളായ ഓര്‍മാക്സ് മീഡിയ. ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരവും മലയാളികളുടെയും പ്രിയപ്പെട്ട നായകനുമായ തെലുങ്ക് നടൻ പ്രഭാസ്. രണ്ടാം സ്ഥാനത്ത് മലയാളികളുടെ പ്രിയ താരം വിജയ്‍യും ആണ്.സിനിമകള്‍ നിരന്തരം ചെയ്യുന്നില്ലെങ്കിലും തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ പ്രഭാസിനും വിജയ്‍ക്കും ആകുന്നുണ്ട് എന്നതാണ് ജനപ്രീതിയിലും മുന്നിട്ടുനില്‍ക്കാൻ അവരെ സഹായിക്കുന്നത്.

ദ രാജാ സാബാണ് പ്രഭാസ് ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത്. സംവിധാനം നിര്‍വഹിക്കുന്നത് മാരുതി ആണ്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് പ്രഭാസ എന്നതിനാല്‍ അദ്ദേഹം നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. മാത്രമല്ല പ്രഭാസിനെ ഇന്ത്യയാകെ ഉറ്റുനോക്കുന്നുണ്ട്. സീതാരാമത്തിന്റെ അതിശയിപ്പിക്കുന്ന വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. താത്കാലികമായി പേര് 'പ്രഭാസ്- ഹനുവെന്നാണ്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി. 1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതാണ് 'പ്രഭാസ്- ഹനു'. വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രം ജനനായകൻ ആണ്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം  പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ  ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്  പ്രതീഷ് ശേഖർ എന്നിവരും ആണ്.

ജനപ്രീതിയില്‍ ഷാരൂഖിന് പിന്നില്‍ ജൂനിയര്‍ എൻടിആര്‍ ആണ്. ആറാം സ്ഥാനത്ത് അല്ലു അര്‍ജുനാണ്. ഏഴാം സ്ഥാനത്ത് മഹേഷ് ബാബുവുമാണ്. തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ള നായക താരങ്ങള്‍ യഥാക്രമം രജനികാന്ത്, സല്‍മാൻ ഖാൻ, അക്ഷയ് കുമാര്‍ എന്നിവരാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു