
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പട്ടികയില്‍ സര്‍പ്രൈസ്. തെന്നിന്ത്യൻ നടി സാമന്തയാണ് ഒന്നാമത്. ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് തെന്നിന്ത്യൻ നടി മറികടന്നെന്നതാണ് അമ്പരപ്പിക്കുന്നത്. ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്തുവിട്ടത്.
ഒരിടവേളയ്‍ക്കുശേഷമാണ് ഓര്‍മാക്സ് പട്ടിക പുറത്തുവിടുന്നത്. ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ ബോളിവുഡിലെ മുൻനിര നടി ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനത്തും എത്തിനില്‍ക്കുന്നു. സിനിമകളില്‍ നിരന്തരം ഭാഗമാകുന്നതാണ് ബോളിവുഡ് താരത്തെ മുന്നിലെത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കാൻ ബോളിവുഡ് താരത്തിന് സാധിക്കുന്നുണ്ട്.
നായികമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെ താരം ഒരു അത്ഭുതമാണ്. മലയാളികളുടെയും പ്രിയപ്പെട്ട സായ് പല്ലവിയാണ് താരങ്ങളില്‍ നാലാമതുള്ളത്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ഭാഷാ ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. കമല്‍ഹാസൻ ആയിരുന്നു ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു.
തൊട്ടുപിന്നിലുള്ള നായിക കാജല്‍ അഗര്‍വാളാണ്. ആറാം സ്ഥാനത്ത് രശ്‍മിക മന്ദാനയാണ്. ഏഴാം സ്ഥാനത്ത് അജിത് കുമാര്‍ ചിത്രത്തില്‍ നായികയായി റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞുനിന്ന തൃഷയും ഇടംനേടി എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നയൻതാരയും തെന്നിന്ത്യൻ താരങ്ങളായ ശ്രീലീലയും അനുഷ്‍ക ഷെട്ടിയും ഇടംനേടി എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ഫെബ്രുവരി മാസത്തെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്.
Read More: 'ആര്‍പ്പുവിളിക്കാൻ നിരവധി രംഗങ്ങള്‍', എമ്പുരാനെ കുറിച്ച് സ്റ്റണ്ട് സില്‍വയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ