ആരാണ് ഒന്നാമൻ?, ജനപ്രീതി മാറിമറിഞ്ഞോ?, ബോളിവുഡിനെ ഞെട്ടിച്ച് തെന്നിന്ത്യ

Published : Apr 21, 2024, 02:59 PM ISTUpdated : Apr 21, 2024, 03:00 PM IST
ആരാണ് ഒന്നാമൻ?, ജനപ്രീതി മാറിമറിഞ്ഞോ?, ബോളിവുഡിനെ ഞെട്ടിച്ച് തെന്നിന്ത്യ

Synopsis

മാര്‍ച്ചില്‍ ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക പുറത്ത്.

മാര്‍ച്ച് മാസത്തില്‍ ജനപ്രീതി നേടിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഇന്ത്യൻ നായകൻമാരില്‍ കൂടുതല്‍ ജനപ്രീതിയുള്ള താരം ഷാരൂഖ് ഖാനാണ്. ഓര്‍മാക്സ മീഡിയയാണ് പട്ടിക പുറത്തുവിട്ടത്. ഫെബ്രുവരി മാസത്തിലെ പട്ടികയില്‍ ഇടംനേടിയ താരങ്ങളുടെ സ്ഥാനങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ലാത്ത പട്ടികയാണ് പുറത്തുവിട്ടതെങ്കിലും കൂടുതലും തെന്നിന്ത്യയില്‍ നിന്ന് ഉള്ളവരാണ്.

മാര്‍ച്ച് മാസത്തില്‍ ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് പ്രഭാസ് ആണ്. കല്‍ക്കി 2898 എഡി എന്ന സിനിമയ്‍ക്ക് പുറമേ രാജാ സാബും പ്രഭാസിന്റേതായി ഒരുങ്ങുന്നു എന്നതിനാല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കാൻ സാധിക്കുന്നുണ്ട് എന്നതാണ് മാര്‍ച്ചിലെ പട്ടികയിലും മുന്നില്‍ എത്താൻ സാധിച്ചിരിക്കുന്നത്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. പ്രഭാസിന്റെ ഒരു ഹൊറര്‍ കോമഡി ചിത്രമാണ് രാജാ സാബ് എന്നാണ് റിപ്പോര്‍ട്ട്.

മൂന്നാം സ്ഥാനത്ത് ഇടംനേടിയത് തമിഴ് താരം ദളപതി വിജയ്‍യാണ് എന്നതും ആരാധകര്‍ക്ക് ആവേശമാകുന്നതാണ്. ദളപതി വിജയ് നായകനായ ചിത്രമായി ദ ഗോട്ടാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നതാണ് വിജയ്‍യെ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കാൻ സഹായിക്കുന്ന ഒരു ഘടകം. പ്രായം കുറഞ്ഞ ലുക്കിലും ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് വെങ്കട് പ്രഭുവും സംഗീതം യുവൻ ശങ്കര്‍ രാജയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയുമാണ്.

തെന്നിന്ത്യയില്‍ നിന്നുള്ള മഹേഷ് ബാബുവാണ് താരങ്ങളില്‍ നാലാം സ്ഥാനത്ത് എന്നാണ് വ്യക്തമാകുന്നത്. തൊട്ടു പിന്നില്‍ അല്ലു അര്‍ജുനാണ്. ആറാം സ്ഥാനത്ത് ജൂനിയര്‍ എൻടിആറും താരങ്ങളുടെ പട്ടികയില്‍ ഏഴാമത് ഹൃത്വിക് റോഷനുമാണ്. തൊട്ടു പിന്നില്‍ അക്ഷയ് കുമാറും താരങ്ങളുടെ പട്ടികയില്‍ രാം ചരണും പിന്നീട് സല്‍മാൻ ഖാനുമാണ്.

Read More: മഞ്ഞുമ്മല്‍ ബോയ്‍സ് വീണു, കേരള കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ മൂന്ന് ചിത്രങ്ങള്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം