സ്ഥാനം നഷ്‍ടമായി പൃഥ്വിരാജ്, മലയാളി താരങ്ങളില്‍ മുന്നേറി ഫഹദ്, മമ്മൂട്ടിയോ മോഹൻലാലോ?, ആരാണ് ഒന്നാമൻ

Published : Jun 18, 2024, 11:16 AM IST
സ്ഥാനം നഷ്‍ടമായി പൃഥ്വിരാജ്, മലയാളി താരങ്ങളില്‍ മുന്നേറി ഫഹദ്, മമ്മൂട്ടിയോ മോഹൻലാലോ?, ആരാണ് ഒന്നാമൻ

Synopsis

ജനപ്രീതിയില്‍ മലയാളത്തില്‍ ഒന്നാമതെത്തിയത് ആര്?.  

ജനപ്രീതിയില്‍ മുന്നിലുള്ള മലയാളി പുരുഷ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഏപ്രിലില്‍ ഒന്നാമതുണ്ടായിരുന്ന മമ്മൂട്ടിയാണ് മലയാളി താരങ്ങളില്‍ മെയിലും ഒന്നാമത്. അടുത്തിടെ മമ്മൂട്ടി മുന്നേറ്റം നടത്തുന്നുണ്ട്. ടര്‍ബോയിലും നായകനായി തിളങ്ങിയ ഹിറ്റ് താരം ഒന്നാമതുള്ള പട്ടിക ഓര്‍മാക്സ് മീഡിയ തന്നെയാണ് പുറത്തുവിട്ടത്.

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ തന്നെയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. മോഹൻലാല്‍ നായകനായി വേഷമിടുന്ന നിരവധി സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് ഓര്‍മാക്സിന്റെ പട്ടികയില്‍ താരത്തിന് മുൻനിരിയില്‍ എത്താൻ പ്രധാനമായും സഹായകരമായത്. സിനിമയ്‍ക്കും പുറത്തും മോഹൻലാല്‍ പല രംഗങ്ങളിലും സജീവമാണ് എന്നതും മലയാളത്തിന്റെ നായക താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്താൻ സഹായകരമായി. സംവിധായകനായി പൃഥ്വിരാജ് എത്തുന്ന എമ്പുരാൻ സിനിമയാണ് മോഹൻലാല്‍ നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്ന്. എമ്പുരാൻ വലിയ വിജയ പ്രതീക്ഷയുള്ളതാണ്. വൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ എന്നതിന്റെ പ്രതീക്ഷകളാണ് ഉള്ളത്. റിലീസ് എപ്പോഴായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടില്ല.

പൃഥ്വിരാജിനെ ഒരു സ്ഥാനം നഷ്‍ടമായിയെന്നതും താരങ്ങളുടെ മെയിലെ പട്ടികയിലെ പ്രധാന പ്രത്യേകതയാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തി മലയാളി താരങ്ങളില്‍ ഫഹദ് മൂന്നാമതെത്തി. ആവേശത്തിന്റെ വമ്പൻ വിജയമാണ് ഫഹദിന് താരങ്ങളില്‍ മൂന്നാം സ്ഥാനത്തേയ്‍ക്ക് കുതിക്കാൻ സഹായകരമായത്. ഫഹദിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായി ആവേശം മാറിയിരുന്നുവെന്നതിനാല്‍ നായക നിരയില്‍ മുന്നേറ്റമുണ്ടാക്കാനായി.

തൊട്ടുപിന്നില്‍ ടൊവിനോ തോമസ് തുടരുകയാണ്. ടൊവിനോ നായകനായി നടികര്‍ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വൻ വിജയം നേടാൻ നടികര്‍ക്കായിരുന്നില്ല. ടൊവിനോ നായകനായി പ്രതീക്ഷയുള്ള നിരവധി സിനിമകള്‍ ഒരുങ്ങുന്നുണ്ട് എന്നതാണ് ഓര്‍മാക്സിന്റെ പട്ടികയില്‍ താരത്തിന് മുന്നേറാൻ സഹായകരമായത്.

Read More: 'ഇന്ന് ഞാൻ നാടിന്റെയും വിളക്കായി', ആദ്യ പ്രതികരണവുമായി ജിന്റോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ