ഇതാണ് നുമ്മ പറഞ്ഞ നായകനും നായികയും! ഹൃദയഹാരിയായ പ്രണയ കഥ ബിഗ് സ്ക്രീനില്‍ കാണാം, സുരേശനും സുമലതയും വരുന്നു

Published : Apr 30, 2024, 12:05 PM ISTUpdated : Apr 30, 2024, 12:45 PM IST
ഇതാണ് നുമ്മ പറഞ്ഞ നായകനും നായികയും! ഹൃദയഹാരിയായ പ്രണയ കഥ ബിഗ് സ്ക്രീനില്‍ കാണാം, സുരേശനും സുമലതയും വരുന്നു

Synopsis

ഇതിലെ സുരേശനും സ്വമലതയും പ്രേക്ഷകർ ഇതിനു മുമ്പുതന്നെ നെഞ്ചിലേറ്റിയതാണ്. ഈ ചിത്രത്തെ സംബന്ധിച്ചടത്തോളം സൂപ്പര്‍ ഹിറ്റായ ഒരു സിനിമയിലെ രണ്ട് കഥാപാത്രങ്ങൾ മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു എന്നതാണ് പ്രത്യേകത

സമീപകാലത്ത് ഏറെ കൗതുകവും പ്രതീക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശന്‍റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ. നിലനില്‍ക്കുന്ന നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും അവതരിപ്പിക്കുന്നത്. ഇതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതിലെ പ്രധാന ഘടകം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. അവതരണത്തിലും കഥയിലും കാസ്റ്റിംഗിലുമൊക്കെയായി നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചു കൊണ്ടാണ് സംവിധായകനായ രതീഷ് ബാലുഷ്ണപ്പൊതുവാൾ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

ഇതിലെ സുരേശനും സ്വമലതയും പ്രേക്ഷകർ ഇതിനു മുമ്പുതന്നെ നെഞ്ചിലേറ്റിയതാണ്. ഈ ചിത്രത്തെ സംബന്ധിച്ചടത്തോളം സൂപ്പര്‍ ഹിറ്റായ ഒരു സിനിമയിലെ രണ്ട് കഥാപാത്രങ്ങൾ മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു എന്നതാണ് പ്രത്യേകത. ചിരിക്കാനും ചിന്തിക്കാനം ധാരാളം വിഭവങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷകൾ നില നിർത്തിയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

രാജേഷ് മാധവനും ചിത്രാ നായരുമാണ് സുരേശനെയും സുമലതയേയും അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്‍റെ പ്രശസ്തമായ കൊഴുമ്മൽ രാജീവന വീണ്ടും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. സുധീഷ്, ശരത് രവി, പി പി കുഞ്ഞികൃഷ്ണൻ മാഷ്, ബാബു അന്നൂർ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം പരിശീലനം നൽകി തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു.

'എനിക്ക് നല്ല കണ്ട്രോൾ ആണ്, എപ്പോൾ വേണമെങ്കിലും ഇതൊക്കെ നിർത്താൻ കഴിയും'; ഇവരോട് എക്സൈസ് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ധീര'ത്തിന് ജിസിസിയില്‍ സെന്‍സര്‍ വിലക്ക്; നിരാശ പങ്കുവച്ച് ഇന്ദ്രജിത്ത്
ഇത് പടയപ്പയുടെ തിരിച്ചുവരവ്; റീ റിലീസ് ട്രെയ്‌ലർ പുറത്ത്