വീക്കിലി ടാസ്‍കിലെ വിജയം; ലീഡര്‍ഷിപ്പ് നോമിനേഷനിലേക്ക് മൃദുല വിജയ്

Published : Oct 15, 2026, 10:58 PM IST
Mridula Vijay wins leadership nomination after weekly task

Synopsis

ബിഗ് ബോസ് മലയാളം സീസൺ 8 ലെ അധോലോക ടാസ്കിൽ മൃദുല വിജയ്‍യും വിക്കി തഗും ചേർന്നാണ് കൊലപാതകങ്ങൾ നടത്തിയത്.

ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ ഇതുവരെ നടന്ന വീക്കിലി ടാസ്കുകളില്‍ ഏറ്റവും രസകരമായ ഒന്നായിരുന്നു ഇത്തവണത്തേത്. ഒരു അധോലോക നായകന്‍റെ ബംഗ്ലാവും അവിടേക്ക് അതിഥികളായി എത്തുന്ന മാഫിയ സംഘാംഗങ്ങളും നടക്കുന്ന കൊലപാതകങ്ങളും അതിന്‍റെ അന്വേഷണവുമൊക്കെയായി കൗതുകവും ആകാംക്ഷയും ഒരുപാട് രസങ്ങളും പകര്‍ന്ന ഒരു ടാസ്ക്. മിക്ക സീസണുകളിലും നടന്നിട്ടുള്ള ടാസ്ക് ഇക്കുറി ഏറെ രസകരമായാണ് ബിഗ് ബോസ് ഡിസൈന്‍ ചെയ്തിരുന്നത്. മൃദുല വിജയ്‍യെയും വിക്കി തഗിനെയുമാണ് കൊലപാതകങ്ങള്‍ നടത്തിയെടുക്കാനായി ബിഗ് ബോസ് തിരഞ്ഞെടുത്തത്. നാല് കൊലകളാണ് ഈ ടാസ്കിന്‍റെ ഭാഗമായി നടന്നത്. വേദാംഗി, താഷി, കടല്‍ കൊമ്പന്‍, ആസിഫ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഏല്‍പ്പിച്ച ദൗത്യം മൃദുലയും വിക്കിയും ചേര്‍ന്ന് പൂര്‍ണ്ണമായും നടപ്പിലാക്കി. എന്നാല്‍ അവരെ കണ്ടുപിടിക്കാന്‍ അന്വേഷണോദ്യോഗസ്ഥരായ നേഹയ്ക്കോ അഞ്ജലിക്കോ മറ്റ് മത്സരാര്‍ഥികള്‍ക്കോ സാധിക്കുമോ എന്നതായിരുന്നു സസ്പെന്‍സ്. ജനസഭയില്‍ വച്ചായിരുന്നു ഇതിനുള്ള വേദി ബിഗ് ബോസ് ഒരുക്കിയത്. തങ്ങള്‍ക്ക് സംശയം തോന്നുന്ന ആളുകള്‍ ആരൊക്കെയെന്നും അതിന്‍റെ കാരണങ്ങളും പറയാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. ഏറ്റവുമധികം പേര്‍ തിരഞ്ഞെടുത്ത പേരുകളുടെ കൂട്ടത്തില്‍ ശരിയായ ഒരു പേര് ഉണ്ടായിരുന്നു. വിക്കി തഗ്ഗിന്‍റേതായിരുന്നു അത്. എന്നാല്‍ മൃദുല വിജയ്‍യുടെ പേര് ഭൂരിപക്ഷം നേടിയില്ല.

അങ്ങനെ ഈ ടാസ്കില്‍ വിക്കി തഗ് പരാജയപ്പെടുകയും മൃദുല വിജയ് വിജയിക്കുകയും ചെയ്തു. അങ്ങനെ അടുത്ത ആഴ്ചയിലെ ലീഡര്‍ഷിപ്പ് നോമിനേഷന്‍ മൃദുല നേടിയെടുക്കുകയും ചെയ്തു. ഒരു ശരിയുത്തരത്തില്‍ എത്തിയതിനാല്‍ ഈ ആഴ്ചയിലെ ലക്ഷ്വറി ബജറ്റ് മത്സരാര്‍ഥികള്‍ നേടിയിരിക്കുകയാണെന്നും ബിഗ് ബോസ് പ്രഖ്യാപിച്ചു. മത്സരാര്‍ഥികളെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്ന പ്രഖ്യാപനമായി ഇത്.

ഏറെ എന്‍റര്‍ടെയ്ന്‍മെന്‍റ് നല്‍കിയ വീക്കിലി ടാസ്ക് ആയിരുന്നു ഇത്. മത്സരാര്‍ഥികളുടെ ബുദ്ധിവൈഭവവും ചിന്താശേഷിയും ഭാവനയുമൊക്കെ എത്രയുണ്ടെന്ന് തെളിയിക്കുന്ന ടാസ്ക് ആയി മാറി ഇത്. അന്വേഷണോദ്യോഗം കിട്ടിയില്ലെങ്കിലും ചിന്താശേഷി കൊണ്ട് സ്കോര്‍ ചെയ്ത മറ്റ് ചില മത്സരാര്‍ഥികളും ഉണ്ടായിരുന്നു. നോബിയായിരുന്നു അതില്‍ പ്രധാനി. അന്വേഷണോദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ എന്തുകൊണ്ട് താന്‍ മൃദുലയെ സംശയിക്കുന്നുവെന്ന് നോബി പറഞ്ഞത് കൃത്യമായ പോയിന്‍റുകള്‍ നിരത്തിക്കൊണ്ടായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന ചിത്രം 'രണബാലി' നാളെ തിയറ്ററുകളിൽ
സൂരി നായകനാകുന്ന ഏഴാം ചിത്രത്തിന് ആരംഭം; നായികയായി രജിഷ വിജയൻ