വീണ്ടും സീരിയലിലേക്ക്, പുതിയ വാർത്ത പങ്കുവെച്ച് മൃദുല വിജയ്

Published : Jan 12, 2023, 12:32 PM IST
വീണ്ടും സീരിയലിലേക്ക്, പുതിയ വാർത്ത പങ്കുവെച്ച് മൃദുല വിജയ്

Synopsis

അഭിനയത്തിലേക്കുള്ള  തിരിച്ച് വരവ് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മൃദുല വിജയ്.

തന്റെ നിത്യ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും പങ്കുവയ്ക്കുന്ന താരമാണ് മൃദുല വിജയ്. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നെങ്കിലും അങ്ങനൊരു തോന്നൽ പ്രേക്ഷകർക്ക് ഉണ്ടാവാതിരുന്നതും ഇതുകൊണ്ട് തന്നെയാണ്. കുഞ്ഞ് ധ്വനിയുടെയടക്കം എല്ലാ വിശേഷങ്ങളും മൃദുല പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ മലയാളികൾക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് താരം.

അഭിനയത്തിലേക്കുള്ള തിരിച്ച് വരവ് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മൃദുല. ഫ്ലവേഴ്‍സിലെ 'റാണി രാജ' എന്ന പാരമ്പരയിലേക്കാണ് നായിക വേഷത്തിൽ തന്നെ താരം എത്തുന്നത്. പരമ്പര ആരംഭിച്ച് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ജനങ്ങൾ ഏറ്റെടുത്തിരുന്നു. അർച്ചന കവിയുടെ ആദ്യ ടെലിവിഷൻ രംഗപ്രവേശമായിരുന്നു 'ആമി' എന്ന കഥപാത്രം. എന്നാൽ നടി പിന്മാറിയതോടെയാണ് മൃദുലയെ ആ വേഷത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ തിരിച്ചുവരവിൽ ആശംസകൾ അറിയിച്ച് എത്തുന്നത്. തിരിച്ചുവരവിലും മൃദുല ഗംഭീരമാക്കുമെന്നാണ് പ്രതീക്ഷ.

അര്‍ച്ചന കവി നല്ല അഭിനയമായിരുന്നു. എന്നിരുന്നാലും മൃദുല തിരിച്ചു വന്നതില്‍ സന്തോഷമുണ്ട്. മൃദുലയുടെ തിരിച്ചുവരവ് റേറ്റിങ് കൂട്ടും. എന്നിങ്ങനെ പോകുന്നു പ്രമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

'തുമ്പപ്പൂവ്' എന്ന സീരയലില്‍ അഭിനയിച്ചുവരുന്നതിന് ഇടെയായിരുന്നു മൃദുല ഗര്‍ഭിണിയായത്. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സീരിയലില്‍ നിന്നും പിന്മാറി. എപ്പോഴാണ് അഭിനയത്തിലേക്ക് തിരിച്ചുവരിക എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉടനെ എന്ന് താരം മറുപടി നല്‍കിയെങ്കിലും ഇത്രയും പെട്ടന്ന് തിരിച്ചുവരും എന്ന് കരുതിയിരുന്നില്ലത്രെ. ടെലിവിഷന്‍ ഷോയില്‍ വിധികര്‍ത്താവായി വന്നുകൊണ്ടാണ് തുടക്കം. ഷൂട്ടിനായി കുഞ്ഞിനേയും കൂട്ടി പുറപ്പെടുന്ന പോസ്റ്റ്‌ നേരത്തെ തന്നെ വൈറലായിരുന്നു. മൃദുല വീണ്ടും നായികാ നിരയിലേക്ക് തന്നെ തിരിച്ചെത്തിയിരിയ്ക്കുന്നു എന്നതാണ് ഏവരുടെയും സന്തോഷം.

Read More: കേരളത്തില്‍ ഒന്നാമത് വിജയ്‍യോ അജിത്തോ?, തിയറ്ററുകളില്‍ 'വാരിസും' 'തുനിവും നേടിയതിന്റെ കണക്കുകള്‍

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും