മൃണാള്‍ താക്കൂര്‍ ചിത്രം 'ഗുമ്രാ', ട്രെയിലര്‍ പുറത്തുവിട്ടു

Published : Mar 23, 2023, 06:04 PM IST
മൃണാള്‍ താക്കൂര്‍ ചിത്രം 'ഗുമ്രാ', ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

തമിഴിലെ ഹിറ്റ് ചിത്രമായ 'തട'മാണ് ബോളിവുഡ് റീമേക്കായി എത്തുന്നത്.  

മഗിഴ് തിരുമേനി സംവിധാനം ചെയ്‍ത ചിത്രം 'തടം' ബോളിവുഡില്‍ 'ഗുമ്രാ' എന്ന പേരില്‍ എത്തുന്നു. 2019ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം അരുണ്‍ വിജയ് നായകനായി തമിഴില്‍ ഒരുങ്ങിയതാണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു 'തടം'. 'ഗുമ്രാ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

മൃണാള്‍ താക്കൂറിനൊപ്പം ചിത്രത്തില്‍ ആദിത്യ കപൂറും പ്രധാന വേഷത്തിലെത്തുന്നു. വര്‍ധൻ ഖേട്‍കറാണ് ചിത്രത്തിന്റെ സംവിധാനം. വിനീത് മല്‍ബോത്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മഗിഴ് തിരുമേനിയുടെ കഥയ്‍ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് വര്‍ദ്ധൻ കേത്‍കര്‍, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ്. ഭൂഷൻ കുമാര്‍, മുറാദ് ഖേതാനി, കൃഷൻ കുമാര്‍, അൻജും ഖേതാനി എന്നിവര്‍ ചേര്‍ന്നാണ് ഗുമ്രാ നിര്‍മിക്കുന്നത്. ശിവ് ആണ് ചിത്രത്തിന്റെ സഹനിര്‍മാണം. ഏപ്രില്‍ ഏഴിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

'നാനി 30' എന്ന് വിശേഷണപ്പേരുള്ള ചിത്രം മൃണാള്‍ താക്കൂറിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. നാനി നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഷൊര്യൂവ് ആണ്. ഷൊര്യൂവ് ആണ് ചിത്രത്തിന്റെ തിരക്കഥയും. ഇതാദ്യമായിട്ടാണ് മൃണാള്‍ താക്കൂറും നാനിയും സിനിമയില്‍ ഒന്നിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി, മൂര്‍ത്തി കെ എസ് എന്നിവര്‍ ചിത്രം നിര്‍മിക്കുമ്പോള്‍ സംഗീത സംവിധായകൻ ഹിഷാം അബ്‍ദുള്‍ വാഹിബ് ആണ്.

'പിപ്പ'യാണ് മൃണാള്‍ താക്കൂറിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. രാജ് കൃഷ്‍ണ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പല തവണ റിലീസ് മാറ്റിവയ്‍ക്കേണ്ടിവന്ന ചിത്രത്തില്‍ ഇഷാൻ ഖട്ടര്‍ ആണ് നായകനായി അഭിനയിക്കുന്നത് ബ്രിഗേഡിയര്‍ ബല്‍റാം സിംഗ് മേഫ്‍തെ 1971 ഇന്ത്യാ - പാക്കിസ്ഥാൻ യുദ്ധത്തെ കുറിച്ച് എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയുള്ള ബോളിവുഡ് സിനിമയാണ് മൃണാള്‍ താക്കൂര്‍ നായികയായി വേഷമിടുന്ന 'പിപ്പ'.

Read More: സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന 'ഖുഷി', റിലീസ് പ്രഖ്യാപിച്ചു

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു