Ms Marvel : മാര്‍വലിന്‍റെ ആദ്യ 'മുസ്ലീം സൂപ്പര്‍ ഹീറോ' അരങ്ങേറ്റം കുറിച്ചു

Published : Jun 09, 2022, 01:09 PM IST
 Ms Marvel : മാര്‍വലിന്‍റെ ആദ്യ 'മുസ്ലീം സൂപ്പര്‍ ഹീറോ' അരങ്ങേറ്റം കുറിച്ചു

Synopsis

മാർവലിന്റെ നാലാം ഫേസില്‍ മിനിസീരിസുകള്‍ തീര്‍ത്തും വ്യത്യസ്തമായ ഭൂമികകളും ജനവിഭാഗങ്ങളും ഉള്‍കൊള്ളുന്ന രീതിയിലാണ് തയ്യാറാക്കിയത് എന്നതിന്‍റെ അടുത്ത ഉദാഹരണമാണ് മിസ് മാര്‍വല്‍.   

മാര്‍വല്‍ സിനിമാറ്റിക് യൂണിവേസിലെ അതിന്റെ ഏറ്റവും പുതിയ സൂപ്പര്‍ ഹീറോ കമലാ ഖാനെ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ പരമ്പരയായ മിസ് മാര്‍വലിന്‍റെ പ്രത്യേകത  ഇത് മാര്‍വലിന്‍റെ ആദ്യത്തെ മുസ്ലീം സൂപ്പര്‍ഹീറോയാണ് എന്നതാണ്. 

കമല ഖാന്‍ (ഇമാൻ വെള്ളാനി) ക്യാപ്റ്റൻ മാർവലിന്റെ ഒരു തീവ്ര അനുയായിയാണ് പരമ്പരയില്‍. കമലയുടെ കർക്കശമായ ദക്ഷിണേഷ്യൻ മാതാപിതാക്കള്‍ അവളെ ഒരു അവഞ്ചർ ഷോയില്‍ പങ്കെടുക്കാൻ അനുവദിക്കുമോ എന്ന ആശങ്കയിലാണ് അവള്‍ ഇവിടെയാണ് കഥ ആരംഭിക്കുന്നത്. 

എംസിയുവിലെ ആദ്യത്തെ മുസ്ലീം സൂപ്പർഹീറോയാണ് കമല ഖാന്‍ അവളുടെ മാതാപിതാക്കളോടും അവളുടെ മതപരമായ വ്യക്തിത്വത്തോടും നിരന്തരം പോരാടുകയും ന്യൂജേഴ്‌സി നഗരത്തിൽ തങ്ങളുടെതായ ഒരു ഇടം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ്. സൂപ്പർഹീറോയുടെ വേഷത്തിലേക്ക് മാറാന്‍ സാധിക്കുന്ന കൗമാരപ്രായക്കാരിയായാണ് കമലയെ സീരിസിന്‍റെ ആദ്യ എപ്പിസോഡ് പരിചയപ്പെടുത്തുന്നത്.

അവളെ സംരക്ഷിക്കുന്ന അമ്മ മുനീബ (സെനോബിയ ഷ്റോഫ്), രസകരമായ അച്ഛൻ യൂസഫ് (മോഹൻ കപൂർ), പിന്തുണ നൽകുന്ന സഹോദരൻ ആമിർ (സാഗർ ഷെയ്ഖ്) എന്നിവരോടൊപ്പം ജീവിക്കുന്ന കൗമാരക്കാരിയായ കമലയില്‍ നിന്നാണ് സീരിസിന്‍റെ ആദ്യ എപ്പിസോഡ് ആരംഭിക്കുന്നത്. അവൾ ഞെരുക്കമുള്ള ഒരു പയ്യൻ ബ്രൂണോ (മാറ്റ് ലിന്റ്സ്) നക്കിയ (യാസ്മിൻ ഫ്ലെച്ചർ) തന്‍റേടിയായ പെണ്‍കുട്ടിയും ഇവളുടെ കൂട്ടുകാരികലാണ്. യാഥാസ്ഥിതികരായ മാതാപിതാക്കളുടെ പിടിവാശിയാണ് ഇവളുടെ പ്രധാന പ്രശ്നമായി ആദ്യം എപ്പിസോഡില്‍ കാണിക്കുന്നത്.

എന്നിരുന്നാലും, ബ്രൂണോയുടെ സഹായത്തോടെ അവൾ ഒരു ക്യാപ്റ്റൻ മാർവൽ വേഷം ധരിച്ച് ആവഞ്ചേര്‍സ് ഷോയില്‍ എത്തുന്നു. അതിനുമുന്‍പ്, അവൾ ഒരു പുരാതന ബ്രേസ്ലെറ്റ് കണ്ടെത്തുന്നു, അത് അവളുടെ മുത്തശ്ശിയുടേതായിരുന്നു. അവളുടെ വേഷവിധാനത്തിന്റെ ഭാഗമായി അവൾ ബ്രേസ്ലെറ്റും എടുക്കുന്നു. അത് ധിരിച്ചതോടെ കമലയ്ക്ക് സൂപ്പര്‍ ഹീറോ കഴിവ് ലഭിക്കുന്നു. 

ആ ബ്രേസ്‌ലെറ്റ് അവളുടെ മുത്തശ്ശിയുടേതായിരുന്നു, കുടുംബത്തിന് വളരെയധികം അപമാനം വരുത്തിവച്ചിട്ടുണ്ടെന്നുമാണ് ഇത് സംബന്ധിച്ച് ആദ്യ എപ്പിസോഡില്‍ ലഭിക്കുന് സൂചന.   ബ്രൂണോയുടെ സഹായത്തോടെ, അവൾ തന്റെ ശക്തികളെ പരിഷ്കരിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നു എന്നയിടത്താണ് ഇനി സീരിസ് പുരോഗമിക്കുന്നത്. തന്‍റെ  വ്യക്തിത്വം വെളിപ്പെടുത്താതെ സമൂഹത്തിനും സ്വന്തം വീട്ടുകാരുടെ യാഥാത്ഥികത്വത്തിനും അപ്പുറം കമല ഖാന്‍ എങ്ങനെ വളരും എന്നത് വരും എപ്പിസോഡുകളില്‍ രസകരമാകും.

അതേ സമയം മാര്‍വലിന്‍റെ സ്പൈഡര്‍മാന്‍ ഹോം സീരിസ് സിനിമകളെ ഓര്‍മ്മപ്പെടുത്തും രീതിയിലുള്ള ഒരു പാശ്ചത്തലവും, എഡിറ്റിംഗുമാണ് ഈ സീരിസില്‍ ഉള്ളത് എന്ന് എടുത്തുപറയേണ്ട കാര്യമാണ്. അതിനാല്‍ തന്നെ കൗമരക്കാരെയാണ് ഈ സീരിസ് ആകര്‍ഷിക്കാന്‍ ഇടവരുക.  വിഭജന കഥകൾ മുതൽ ഷാരൂഖ് ഖാന്‍ ഇങ്ങനെ നിരവധി ഇന്ത്യൻ-പാകിസ്ഥാൻ, മെന്‍ഷനുകള്‍ ഈ ഷോയില്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. മാർവലിന്റെ നാലാം ഫേസില്‍ മിനിസീരിസുകള്‍ തീര്‍ത്തും വ്യത്യസ്തമായ ഭൂമികകളും ജനവിഭാഗങ്ങളും ഉള്‍കൊള്ളുന്ന രീതിയിലാണ് തയ്യാറാക്കിയത് എന്നതിന്‍റെ അടുത്ത ഉദാഹരണമാണ് മിസ് മാര്‍വല്‍. 

ക്യാപ്റ്റന്‍ അമേരിക്ക വിന്‍റര്‍സോള്‍ജ്യര്‍ സീരിസില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ഒരു ക്യാപ്റ്റന്‍ അമേരിക്കയെ അവതരിപ്പിച്ചു. ഈജിപ്ഷ്യന്‍ സൂപ്പര്‍ഹീറോയെ അവതരിപ്പിച്ച് പുതിയ മേഖലയിലേക്ക് കടന്നതാണ് മൂണ്‍ നൈറ്റ്, ഇതിന് പുറമേയാണ് ഇപ്പോള്‍ ആദ്യത്തെ മുസ്ലീം സോളോ ലീഡ് മാര്‍വല്‍ അവതരിപ്പിക്കുന്നത് എന്നത് തന്നെയാണ് മിസ് മാര്‍വലിന്‍റെ പ്രത്യേകത. ബിഷ കെ അലിയാണ് ഈ സീരിസിന്‍റെ ക്രിയേറ്റര്‍. സന അമാനത്ത് രചിതാവാണ്, ആദിൽ എൽ-അർബി, ബിലാൽ ഫലാഹ് എന്നിവരാണ് സംവിധായകര്‍. ദക്ഷിണേഷ്യക്കാരായ ഇവരെ തന്നെ മാര്‍വല്‍ ഇത്തരം ഒരു ദൗത്യം ഏല്‍പ്പിച്ചത് തന്നെ ഇത്തരം ഒരു പ്രദേശിക ഫ്ലേവര്‍‍ എന്ന ലക്ഷ്യത്തിലാണ്. ആദ്യ എപ്പിസോഡ് അത് ശരിവയ്ക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ